കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്ക് പിടിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് ശോഭന

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ശോഭനാ ജോര്‍ജുമായുള്ള അഭിമുഖം വിവാദമാവുന്നു. അഭിമുഖത്തിലെ വിവാദ പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്ന് ശോഭന പറയുമ്പോള്‍ ശോഭന പറഞ്ഞതേ പ്രസിദ്ധീകരണത്തില്‍ ചേര്‍ത്തിട്ടുള്ളൂവെന്നാണ് ഇന്ത്യാ ടുഡേ ലേഖകന്‍ ജേക്കബ് ജോര്‍ജ് പറയുന്നത്.

ഒരു മന്ത്രി തന്റെ കൈക്കുപിടിച്ചുവെന്ന് ശോഭന പറഞ്ഞതായാണ് ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറയുന്നത്. ജേക്കബ് ജോര്‍ജ് നടത്തിയ അഭിമുഖത്തില്‍ ശോഭനയുടെ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്: ഒരാള്‍ക്ക് പ്രത്യേകിച്ച് പിണക്കമുണ്ട്.....നിവേദനം കൊടുക്കുമ്പോള്‍ കൈക്കു പിടിച്ച മന്ത്രിയോട് ഞാന്‍ തട്ടിക്കയറി. നിയമസഭയിലെ വനിതകളെല്ലാം ഇത്തരക്കാരാണെന്ന് കരുതരുതെന്ന് താന്‍ മന്ത്രിയോട് പറഞ്ഞു. എനിക്ക് പണ്ടേ ഇഷ്ടമായിരുന്നുവെന്ന് ആ മന്ത്രി തിരിച്ചുപറഞ്ഞു.

എന്നാല്‍ ഒരു മന്ത്രിയെ കുറിച്ചു താന്‍ അഭിമുഖം നല്‍കിയിട്ടില്ലെന്നാണ് ശോഭന പറയുന്നത്. ഇന്ത്യാ ടുഡേയിലെ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം വ്യാജമാണ്. സൂര്യാ ടിവി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാരെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കൂട്ടിക്കൊണ്ടുപോയത് ഇന്ത്യാ ടുഡേ ലേഖകന്‍ ജേക്കബ് ജോര്‍ജാണെന്നറിഞ്ഞ് അദ്ദേഹത്തെ ഫോണില്‍ വിളിച്ചിരുന്നു. ജേക്കബിന്റെ അറിവോടെയാണോ അനില്‍ തന്റെ പേര് ക്രൈംബ്രാഞ്ചിനോട് പറഞ്ഞതെന്ന് ചോദിച്ചറിയാന്‍ വേണ്ടിയാണ് ജേക്കബുമായി ഫോണില്‍ സംസാരിച്ചത്.

ജേക്കബ് ജോര്‍ജ് മറ്റൊരു അനില്‍ നമ്പ്യാരാവാന്‍ ശ്രമിക്കുകയാണ്. താന്‍ ഒരു വാക്ക് പോലും പറയാതെയാണ് തന്റെ പേരില്‍ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യാ ടുഡേയ്ക്കും ലേഖകനുമെതിരെ കേസ് കൊടുക്കുമെന്ന് ശോഭന പറഞ്ഞു.

അനില്‍ നമ്പ്യാര്‍ ക്രൈംബ്രാഞ്ചിന് കീഴടങ്ങിയ ദിവസം തന്നെ വിളിച്ച് ശോഭന പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചതെന്ന് ജേക്കബ് ജോര്‍ജ് വ്യക്തമാക്കി. അഭിമുഖത്തില്‍ സൂചിപ്പിക്കുന്ന മന്ത്രിയുടെ പേരും ശോഭന പറഞ്ഞിരുന്നു. അത് താന്‍ കൊടുത്തിട്ടില്ലെന്നേയുള്ളൂ. ശോഭന കേസ് കൊടുക്കുകയാണെങ്കില്‍ നേരിടാന്‍ ഒരുക്കമാണ്. ഇങ്ങനെയാണെങ്കില്‍ ഒരു മാധ്യമ പ്രവര്‍ത്തകനും എം എല്‍ എ എന്ന നിലയില്‍ ശോഭനയുമായി സംസാരിക്കാനാവില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X