വ്യാജരേഖ: നടപടിക്ക് സോണിയയുടെ അനുമതി
തിരുവനന്തപുരം: മന്ത്രി കെ. വി. തോമസിനെതിരെ വ്യാജരേഖ തയ്യാറാക്കിയ കേസില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കെ പി സി സി നേതൃത്വത്തിന് പാര്‍ട്ടി പ്രസിഡന്റ് സോണിയാഗാന്ധി അനുമതി നല്‍കി.
വ്യാജരേഖ ചമച്ചതിന് പിന്നില്‍ ഏതെങ്കിലും കോണ്‍ഗ്രസ് അംഗത്തിന് പങ്കുണ്ടെങ്കില്‍ അതു സംബന്ധിച്ച് അന്വേഷണം നടത്തി നടത്തി, മുതിര്‍ന്ന നേതാക്കളോട് ചര്‍ച്ച നടത്തി നടപടി സ്വീകരിക്കാനാണ് സോണിയാഗാന്ധി കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന് അനുമതി നല്‍കിയിരിക്കുന്നത്.
നടപടിയ്ക്കു മുമ്പ് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി അംബികാ സോണിയുമായും ചര്‍ച്ച നടത്തണമെന്ന് സോണിയാഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേസില്‍ പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമേ എന്തെങ്കിലും നടപടിയുണ്ടാവൂ.












Click it and Unblock the Notifications