അനുമതി കിട്ടിയിട്ടും ചോദ്യം ചെയ്തില്ല
തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തനിനിറം മുന്‍ ലേഖകന്‍ ആര്‍. ജയചന്ദ്രനെ ചോദ്യം ചെയ്യാന്‍ ആഗസ്ത് 23 വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ അനുമതി നല്‍കിയിട്ടും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തില്ല.
ജയചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അയാളെ ചോദ്യം ചെയ്യാവുന്നതാണെന്നും ചികിത്സയ്ക്കു മേല്‍നോട്ടം വഹിക്കുന്ന ഡോക്ടര്‍മാര്‍ ക്രൈംബ്രാഞ്ച് ഐ ജി മഹേഷ്കുമാര്‍ സിംഗ്ലയെ അറിയിക്കുകയായിരുന്നു.
അതിനിടെ വ്യാജരേഖ സംബന്ധിച്ച കേസില്‍ തനിനിറം ചെങ്ങന്നൂര്‍ എഡിഷന്‍ മുന്‍ എഡിറ്റര്‍ ജോണിയെയും പുലിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സജി ചരവൂറിനെയും വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
മുമ്പ് തനിനിറത്തില്‍ ജോലി ചെയ്തിരുന്ന രമേശനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും ചോദ്യം ചെയ്തത്.
കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് മാസം തനിനിറം ചെങ്ങന്നൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്നു. അപ്പോഴാണ് ജോണി തനിനിറം എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നത്.












Click it and Unblock the Notifications