നെടുമാരന്റെ ഓഫീസ് പൂട്ടി
ചെന്നൈ: പോട്ടാ നിയമപ്രകാരം അറസ്റിലായ തമിഴ് ദേശീയ മുന്നണി നേതാവ് പി. നെടുമാരന്റെ ചെന്നൈയിലെ ഓഫീസ് പൊലീസ് ആഗസ്ത് 25 ഞായറാഴ്ച പൂട്ടി മുദ്രവച്ചു.
1908ലെ ക്രിമിനല്‍ നിയമ ഭേഗഗതി നിയമ പ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ചാണ് ഓഫീസ് മുദ്രവച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
രണ്ട് സാക്ഷികളുടെയും ഓഫീസ് ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് ഓഫീസ് മുദ്രവച്ചത്. ഓഫീസ് പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്.
തമിഴ് ദേശീയ മുന്നണിയുടെ പത്രമായ തെന്‍ സെയ്ദി (തെക്കന്‍ വാര്‍ത്തകള്‍) മുദ്രവച്ച കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
എല്‍ ടി ടി ഇയെ അനുകൂലിച്ച് യോഗം സംഘടിപ്പിച്ചതിന് ആഗസ്ത് ഒന്നിനാണ് നെടുമാരന്‍ അറസ്റിലായത്. ആഗസ്ത് 13ന് തമിഴ് ദേശീയ മുന്നണിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.












Click it and Unblock the Notifications