Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പിട്ടു

ദില്ലി : വിവാദമായ തിരഞ്ഞെടുപ്പ് പരിഷ്ക്കരണ ബില്ലില്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാം ഒപ്പുവച്ചു.

ആദ്യം ഒപ്പിടാന്‍ വിസമ്മതിച്ച് തിരിച്ചയച്ച ഓര്‍ഡിനന്‍സ് ഒരു മാറ്റവും വരുത്താതെയാണ് കേന്ദ്രമന്ത്രിസഭ മടക്കി അയച്ചത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയോടെയാണ് ഓര്‍ഡിനന്‍സ് തിരിച്ചയച്ചത്.

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മറച്ചു വയ്ക്കുന്ന ഓര്‍ഡിനന്‍സായിരിക്കും ഇതെന്ന് പല മനുഷ്യാവകാശ സംഘടനകളും ആരോപിച്ചിട്ടുണ്ട്. ഈ വിമര്‍ശനങ്ങള്‍ കണക്കിലെടുത്താണ് ബില്ലില്‍ ചില സംശയങ്ങള്‍ ഉന്നയിച്ച് രാഷ്ട്രപതി മടക്കിയയച്ചത്.

ഒരിക്കല്‍ മടക്കിയയച്ച ഓര്‍ഡിനന്‍സ് രണ്ടാമതും മന്ത്രിസഭ തിരിച്ചയച്ചാല്‍ ഒപ്പിടാന്‍ രാഷ്ട്രപതി ഭരണഘടനാപരമായി ബാദ്ധ്യസ്ഥനാണ്. ഭരണഘടന അനുശാസിക്കുന്ന മാര്‍ഗങ്ങളിലൂടെ ഈ പ്രതിസന്ധിയെ മറികടക്കുക എന്നതാണ് സര്‍ക്കാരിന് ഇതു സംബന്ധിച്ച് ലഭിച്ച നിയമോപദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+