കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള കമ്പനിയ്ക്കെതിരെ സ്പില്‍ബര്‍ഗിന്റെ കേസ്

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ് : കേരളത്തിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിക്കെതിരെ ഹോളിവുഡ് മെഗാ സംവിധായകന്‍ സ്റീഫന്‍ സ്പില്‍ബര്‍ഗ് കേസിനൊരുങ്ങുന്നു.

സ്പില്‍ബര്‍ഗിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ഡൊമൈന്‍ പേരിനോട് സാമ്യമുളള പേരില്‍ വെബ്സൈറ്റ് രജിസ്റര്‍ ചെയ്യാനുളള സോഫ്റ്റ്വെയര്‍ കമ്പനിയുടെ ശ്രമമാണ് പുലിവാലായത്. 15 ദിവസത്തിനകം ഡൊമൈന്‍ നാമം മാറ്റിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സ്പില്‍ബര്‍ഗ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

തൃശൂരിലുളള ഡ്രീം വര്‍ക്ക്സ് വെബ് സൊലൂഷന്‍സ് എന്ന സോഫ്റ്റ്വെയര്‍ കമ്പനിയാണ് സ്പീല്‍ബര്‍ഗിന്റെ നിയമ നടപടി ഭീഷണി നേരിടുന്നത്. സ്ഥാപനത്തിന്റെ ഡ്രീംവര്‍ക്ക്സ് വെബ് ഡോട്ട് കോം (dreamwokzweb.com> ) എന്ന പേരാണ് സ്പില്‍ബര്‍ഗിന്റെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയത്. അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേരും ഡ്രീം വര്‍ക്ക്സ് (Dream Works>) എന്നാണ്.

കഴിഞ്ഞ ജൂലായ് 12നാണ് തൃശൂര്‍ കമ്പനി തങ്ങളുടെ വെബ്സൈറ്റ് രജിസ്റര്‍ ചെയ്തത്. സ്പീല്‍ബര്‍ഗ് തന്റെ കമ്പനിയുടെ പേര് അതിനു മുമ്പ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചാണ് കേസിന്റെ മുന്നോട്ടുളള ഗതി. ഇന്ത്യയിലെ കമ്പനികളുടെ ഡൊമൈന്‍ നാമങ്ങള്‍ സംരക്ഷിക്കുന്നതില്‍ രാജ്യത്തെ സൈബര്‍ നിയമങ്ങള്‍ എത്രത്തോളം ശക്തമാണെന്നും ഈ കേസിന്റെ വിധിയോടെ വ്യക്തമാകും.

ബ്രിട്ടീഷ് പോപ് ഗായകനായ റോബി വില്യംസിന് അനുകൂലമായി അടുത്തിടെ ഉണ്ടായ സൈബര്‍ കേസ് വിധിയാണ് സ്പില്‍ബര്‍ഗിന് കരുത്താകുന്നത്. റോബി വില്യംസ് ഡോട്ട് ഇന്‍ഫോ എന്ന പേരില്‍ ഒരു വിരുതന്‍ രജിസ്റര്‍ ചെയ്ത വെബ്സൈറ്റിന്റെ ഡൊമൈന്‍ നാമം വില്യംസിന് കൈമാറാന്‍ ഐക്യരാഷ്ട്ര സഭയുടെ ബൗദ്ധിക സ്വത്തവകാശ സംഘടന ഉത്തരവിട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X