വൃക്ക തട്ടിപ്പ് സത്യമെന്ന് ഐഎംഎ
കോഴിക്കോട് : വൃക്ക തട്ടിപ്പ് ആരോപണം സത്യമാണെന്ന് ഐഎംഎ സദാചാര സമിതി.
ഐഎംഎ നേതാവ് ഡോ. മുഹമ്മദ് അലിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണമാണ് വൃക്ക തട്ടിപ്പ് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. മൂന്നു ഘട്ടങ്ങളിലായി 35 പേരില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് ആരോപണം ശരിയാണെന്ന് ഐഎംഎ കണ്ടെത്തിയത്.
വൃക്ക തട്ടിപ്പ് തടയാന്‍ നിയമ ഭേദഗതി കൊണ്ടു വരാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഐഎംഎ നേതാക്കള്‍ അറിയിച്ചു. സദാചാരസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് സമര്‍പ്പിക്കും.












Click it and Unblock the Notifications