സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കെട്ടിയ എട്ട് സമര പന്തലുകള്‍ കോര്‍പ്പറേഷനും പൊലീസും ചേര്‍ന്ന് പൊളിച്ചുമാറ്റി.
അനിശ്ചിതകാല സമരം നടത്തി വരികയായിരുന്ന എട്ട് സമരക്കാരുടെ പന്തലുകളാണ് ആഗസ്ത് 25 ഞായറാഴ്ച പൊളിച്ചുമാറ്റിയത്. പന്തലില്‍ നിന്ന് മാറാന്‍ കൂട്ടാക്കാത്തവരെ ബലം പ്രയോഗിച്ച് നീക്കിയതിന് ശേഷമാണ് പന്തല്‍ പൊളിച്ചുമാറ്റിയത്.
സെക്രട്ടറിയേറ്റിന് മുന്നില്‍ താത്കാലിക പന്തല്‍ പോലും കെട്ടാന്‍ അനുവദിക്കില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അശോക്കുമാര്‍ സിഹ്ന അറിയിച്ചു.
പന്തല്‍ പൊളിച്ചുമാറ്റിയതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ സംയുക്തമായി സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരുന്ന് സമരം തുടങ്ങി. ബിനോയ് വിശ്വം എം എല്‍ എ സമരം ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications