Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്വേഷണം കോഴിക്കോട്ടും കൊച്ചിയിലും

തിരുവനന്തപുരം: വ്യാജ ഇന്റലിജന്‍സ് രേഖ സംബന്ധിച്ച അന്വേഷണം കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും നീളുന്നു. അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പിനായി കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും തിരിച്ചിട്ടുണ്ട്.

ശോഭനാ ജോര്‍ജും മകളും പി എ അനിലും തനിനിറം മുന്‍ലേഖകന്‍ ആര്‍. ജയചന്ദ്രനും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ജൂണില്‍ സന്ദര്‍ശനം നടത്തിയതായി ശോഭനാ ജോര്‍ജിന്റെ ടൂര്‍ ഡയറിയില്‍ പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കോഴിക്കോട്ടും കൊച്ചിയിലും തെളിവെടുപ്പ് നടത്തുന്നത്.

ശോഭനാ ജോര്‍ജ് കേരളത്തിലെത്തിയാല്‍ അവരെ ചോദ്യം ചെയ്യും. ഇപ്പോള്‍ ശോഭന ചെന്നൈയിലാണ്. ബാഗ്ലൂര്‍ വഴി അവര്‍ ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു. പൊലീസ് ആവശ്യപ്പെട്ടാല്‍ കേരളത്തിലെത്താന്‍ തയ്യാറാണെന്ന് ശോഭന പറഞ്ഞു.

തനിനിറം മുന്‍ലേഖകന്‍ ആര്‍. ജയചന്ദ്രനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അധികൃതര്‍ ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കും. ജയചന്ദ്രനെ ചോദ്യം ചെയ്യാനുള്ള സ്ഥിതിയിലാണെന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ മനോരോഗ വിദഗ്ധന്‍ ഡോ. സുരരാജ് മണി ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+