Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒക്ടോ. 16 മുതല്‍ ഭൂമി കയ്യേറും : ആദിവാസി കോടതി

മാനന്തവാടി : അവകാശപ്പെട്ട ഭൂമി തന്നില്ലെങ്കില്‍ ഒക്ടോബര്‍ 16 മുതല്‍ സംസ്ഥാനത്തെങ്ങും ഭൂമി കയ്യേറുമെന്ന് ആദിവാസി കോടതി പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഭൂമി ആദിവാസികള്‍ക്ക് ലഭിച്ചേ തീരുവെന്ന് കോടതി അഭിപ്രായപ്പെട്ടു. കരാര്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ലെങ്കില്‍ സ്വയം നടപ്പാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധി നടപ്പാക്കാന്‍ ആദിവാസി ഗോത്രമഹാ സഭയെ കോടതി ചുമതലപ്പെടുത്തി.

മാനന്തവാടി ഗവ. ഹൈസ്ക്കൂളില്‍ തയ്യാറാക്കിയ ആദിവാസി കോടതിയാണ് വിധി പ്രഖ്യാപനം നടത്തിയത്. ആയിരക്കണക്കിന് ആദിവാസികള്‍ കോടതിയില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിനെയും വനംവകുപ്പിനെയും വിചാരണ ചെയ്താണ് വിധി പ്രസ്താവിച്ചത്. ആദിവാസി കോടതി ജൂറി അദ്ധ്യക്ഷ സി. കെ. ജാനുവാണ് വിധി പ്രസ്താവിച്ചത്.

20 സ്ത്രീകളുള്‍പ്പെടെ 60 പേരടങ്ങുന്ന ജൂറിയാണ് കുറ്റ വിചാരണ നിര്‍വഹിച്ചത്. വനം വകുപ്പും സര്‍ക്കാരും വര്‍ഷങ്ങളായി തുടരുന്ന ആദിവാസി വിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ നടപടികള്‍ കോടതി പരിഗണിച്ചു.

കേരളത്തിലെ 2000ത്തോളം വരുന്ന ആദിവാസി ഊരുകളില്‍ നിന്നും വന്ന ആയിരത്തോളം പ്രതിനിധികളാണ് കോടതി വിധി കേള്‍ക്കാനെത്തിയത്. ആദിവാസി ഗോത്ര മഹാസഭയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ആദിവാസി കോടതി ചേരുന്നത്. കോടതി വിധി എന്തു വില കൊടുത്തും നടപ്പാക്കുമെന്ന്് ആദിവാസി ഗോത്രമഹാ സഭ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+