ദുബായ ില്‍ പ്ലാന്റു തകര്‍ന്ന് ആറ് മരണം
ദുബായ് : നിര്‍മ്മാണം നടന്നു കൊണ്ടിരുന്ന ജബെല്‍ അലി പവര്‍ പ്ലാന്റിന്റെ ടവര്‍ തകര്‍ന്ന് വീണ് ആറു പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മലയാളികളുണ്ടോ എന്ന് വ്യക്തമല്ല.
100 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒട്ടേറെപ്പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയിട്ടുണ്ടെന്ന് സംശയിക്കുന്നു. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്. മരിച്ചവര്‍ നിര്‍മ്മാണത്തൊഴിലാളികളാണ്.
പണി നടന്നു കൊണ്ടിരിക്കെ ടവറിന്റെ മേല്‍ക്കൂര തകര്‍ന്ന് നിലം പൊത്തുകയായിരുന്നു. അപകടത്തെക്കുറിച്ച് പ്രതികരിക്കാന്‍ യുഎഇ അധികൃതര്‍ വിസമ്മതിച്ചു. ദുബായ് നഗരത്തിനു പുറത്ത് സ്ഥിതി ചെയ്യുന്ന ജബെല്‍ അലി യുഎഇയിലെ പ്രമുഖ തുറമുഖവും സ്വതന്ത്ര വ്യാപാര കേന്ദ്രവുമാണ്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.












Click it and Unblock the Notifications