കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ നിരോധനാജ്ഞ

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: മുന്‍ കര്‍ണ്ണാടക മന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്. നാഗപ്പയെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന് ബാംഗ്ലൂരില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

ഒരാഴ്ചത്തേക്കാണ് നിരോധനാജ്ഞ. ഈ സംഭവത്തെച്ചൊല്ലി കുഴപ്പങ്ങള്‍ ഉണ്ടാകുന്നത് തടയാനുദ്ദേശിച്ചുകൊണ്ടാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്ന് പൊലീസ് കമ്മീഷണര്‍ എച്ച്.ടി. സംഗ്ലിയാന അറിയിച്ചു.

തമിഴ്നാട്ടുകാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ പൊലീസ് സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ദൗത്യസേനയെ സഹായിക്കാന്‍ ജോയിന്റ് കമ്മീഷണര്‍(ക്രൈം) ജ്യോതി പ്രകാശ് മിര്‍ജി, കുമാരസ്വാമി ലേ ഔട്ട് പൊലീസ് സ്റേഷനിലെ പി.എഫ്. ഗാചിനകട്ടി എന്നീ പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചതായും സംഗ്ലിയാന അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X