ബിഹാറില്‍ മൂന്ന് രണ്‍വീര്‍സേനക്കാരെ വധിച്ചു
പാറ്റ്ന: ബിഹാറില്‍ ഭൂവുടമകളുടെ സായുധ സേനയായ രണ്‍വീര്‍സേനയില്‍ പെട്ട മൂന്ന് പേരെ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ വെടിവെച്ചുകൊന്നു.
ആഗസ്ത് 26 ഞായറാഴ്ച രാത്രി കിഞ്ചേരി പൊലീസ് സ്റേഷന് കീഴിലുള്ള ബരിയാരി ഗ്രാമത്തിലെത്തിയ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ രണ്‍വീര്‍സേനക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.
കിഷോരി ശര്‍മ, മന്തു ശര്‍മ, അജയ്ശര്‍മ എന്നിവരാണ് മരിച്ചത്.
രണ്‍വീര്‍ സേനയും നിരോധിക്കപ്പെട്ട നക്സലൈറ്റ് സംഘടനയായ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും ഏറെ കാലമായി ബീഹാറില്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ്.












Click it and Unblock the Notifications