വീരപ്പന്‍ കസെറ്റ് അയച്ചു
ബാംഗ്ലൂര്‍: മുന്‍ കര്‍ണാടക മന്ത്രി എച്ച്. നാഗപ്പയെ വിട്ടയക്കുന്നതിനുള്ള ആവശ്യങ്ങളടങ്ങിയ കസെറ്റ് വീരപ്പന്‍ അയച്ചു.
കസെറ്റില്‍ വീരപ്പന്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിവായിട്ടില്ല. നാഗപ്പയുടെ വീട്ടില്‍ വച്ചാണോ അതോ മറ്റെവിടെയെങ്കിലും നിന്നാണോ കസെറ്റ് കിട്ടിയതെന്നും വ്യക്തമായിട്ടില്ല.
ബന്ധികളെ വിട്ടയക്കുന്നതിനുള്ള ആവശ്യങ്ങളടങ്ങിയ കസെറ്റ് ബന്ധപ്പെട്ടവര്‍ക്ക് എത്തിക്കലാണ് മുമ്പും വീരപ്പന്റെ പതിവ്.
അതിനിടെ കര്‍ണാടകമുഖ്യമന്ത്രി എസ്. എം. കൃഷ്ണ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. ഒരു സേവാദള്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ബല്‍ഗാമിലാണ് കൃഷ്ണ ഇപ്പോള്‍.












Click it and Unblock the Notifications