റാഞ്ചല്‍: ജയ കര്‍ണാടകത്തെ കുറ്റപ്പെടുത്തുന്നു
ചെന്നൈ: മുന്‍ കര്‍ണാടക മന്ത്രി നാഗപ്പയെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയത് കര്‍ണാടകത്തിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച മൂലമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കുറ്റപ്പെടുത്തി.
വീരപ്പനെ പിടികൂടാനായി രൂപീകരിച്ച പ്രത്യേക ദൗത്യ സേനയുടെ തലവനായിരുന്ന ഐജി കെമ്പയ്യയെ കര്‍ണ്ണാടകസര്‍ക്കാര്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതാണ് വീരപ്പന് വീര്യം പകര്‍ന്നത്. ഐ ജിയെ മാറ്റി ഒരു ഡി ഐ ജിയെ ദൗത്യ സേനയുടെ തലപ്പത്ത് നിയോഗിച്ചത് വളരെ തിടുക്കത്തിലായിരുന്നു. ഇത് വീണ്ടും കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് വീരപ്പന് പ്രോത്സാഹനമായി.
എത്തിച്ചേരാന്‍ വിഷമമുള്ള കൊടുംകാട്ടില്‍ സൈന്യത്തെ അയച്ചാലും വീരപ്പനെ പിടികൂടുക എളുപ്പമല്ല. വീരപ്പനെ പിടികൂടുന്നതിനുള്ള ശ്രമങ്ങളില്‍ തമിഴ്നാടിന്റെ പ്രത്യേക ദൗത്യ സേന യാതൊരു അലസതയും കാട്ടിയിട്ടില്ല.
വീരപ്പനെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഞായറാഴ്ചത്തെ സംഭവം തിരിച്ചടിയായെന്ന് ഡിജിപി ബി.പി. നെയ്ല്‍വാല്‍ പറഞ്ഞു. വീരപ്പനെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതില്‍ പൊലീസ് ഒട്ടും അമാന്തം കാട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications