Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത്: സുപ്രിം കോടതി നോട്ടീസയച്ചു

ദില്ലി: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഉടനെയില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവാദ ഉത്തരവ് സംബന്ധിച്ച് സുപ്രിം കോടതി കമ്മിഷനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നോട്ടീസ് അയച്ചു.

ഗുജറാത്തില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ ചൊല്ലി കേന്ദ്രസര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലുള്ള അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് കേന്ദ്രം ഇക്കാര്യം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. ഇതു സംബന്ധിച്ച ഭരണഘടനാ സാധ്യതകള്‍ പരിശോധിച്ച് അഭിപ്രായമറിയാന്‍ രാഷ്ട്രപതി പ്രശ്നം സുപ്രിം കോടതിയ്ക്ക് വിടുകയായിരുന്നു.

ആഗസ്ത് 29 വ്യാഴാഴ്ച ഇതുസംബന്ധിച്ച് വാദം കേള്‍ക്കുന്നതിനുള്ള സമയ പട്ടിക തയ്യാറാക്കുമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് അറിയിച്ചു. ചീഫ് ജസ്റിസ് ബി. എന്‍. കൃപാല്‍, ജസ്റിസുമാരായ വി. എന്‍. ഖേര്‍, കെ. ജി. ബാലകൃഷ്ണന്‍, അശോക് ഭാന്‍, അര്‍ജിത് പസായത്ത് എന്നിവരാണ് ബെഞ്ചിലുള്ളത്.

ഗുജറാത്ത് നിയമസഭ ഒക്ടോബര്‍ രണ്ടിനുള്ളില്‍ പുന:സംഘടിപ്പിക്കേണ്ടതുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഹരിഷ് സാല്‍വ സുപ്രിം കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച് വേവലാതി വേണ്ടെന്നും വാദം കേള്‍ക്കുന്നതിന്റെ സമയ പട്ടിക വ്യാഴാഴ്ച തയ്യാറാക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

ബി ജെ പി, കോണ്‍ഗ്രസ്, സി പി എം, സി പി ഐ, നാഷലിസ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ബി എസ് പി എന്നീ പാര്‍ട്ടികള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+