Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ ജയ്റ്റ്ലി പണം വാങ്ങി: തെഹല്‍ക്ക

ദില്ലി: സമതാ പാര്‍ട്ടി നേതാവ് ജയ ജയ്റ്റ്ലി തങ്ങളുടെ പക്കല്‍ നിന്നും പണം വാങ്ങിയിരുന്നുവെന്ന ആരോപണം തെഹല്‍ക്ക ആവര്‍ത്തിച്ചു. പണം വാങ്ങിയവരുടെ ലിസ്റില്‍ നിന്ന് കഴിഞ്ഞ ദിവസം തെഹല്‍ക്ക തന്നെ ജയ ജയ്റ്റ്ലിയുടെ പേര് ഒഴിവാക്കിയത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.

രണ്ടു ലക്ഷം രൂപ വാങ്ങിയത് ജയ ജയ്റ്റ്ലി തന്നെയാണ്. സമതാ പാര്‍ട്ടിയുടെ രാജസ്ഥാന്‍ യൂണിറ്റ് നേതാവ് ജയയുടെ നിര്‍ദേശപ്രകാരം ആ തുക വാങ്ങിവയ്ക്കുക മാത്രമാണ് ചെയ്തത്.- തെഹല്‍ക്ക പറയുന്നു.

തെഹല്‍ക്ക ടേപ്പിലെ സംഭാഷണങ്ങള്‍ ഒരിക്കല്‍ കൂടി പരാമര്‍ശിച്ച ശേഷമാണ് ജയ ജയ്റ്റ്ലി തന്നെയാണ് പണം വാങ്ങിയതെന്ന് തെഹല്‍ക്ക സ്ഥാപിക്കുന്നത്. പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ വീട്ടില്‍ വച്ചാണ് തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ സാമുവല്‍ മാത്യു ജയ ജയ്റ്റ്ലിയ്ക്ക് പണം നല്കിയത്. പണം സ്വീകരിച്ച ശേഷം ജയ അത് സമതാ പാര്‍ട്ടിയുടെ രാജസ്ഥാന്‍ യൂണിറ്റ് നേതാവ് ഗോപാല്‍ പചിര്‍വാളിനോട് ഈ പണം ശ്രീനിവാസ് പ്രസാദിന് കൈമാറാന്‍ വ്യക്തമായി പറയുന്നുണ്ടെന്നും തെഹല്‍ക്ക വാദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+