Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ കര്‍ണാടക മന്ത്രിയെ വീരപ്പന്‍ റാഞ്ചി

മൈസൂര്‍: മുന്‍ കര്‍ണാടക മന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്. നാഗപ്പയെ കാട്ടുകള്ളന്‍ വീരപ്പന്‍ തട്ടിക്കൊണ്ടുപോയി.

കൊള്ളേഗല്‍ താലൂക്കിലെ കാമഗര ഗ്രാമത്തിലെ വീട്ടില്‍ നിന്നും ആഗസ്ത് 25 ഞായറാഴ്ച രാത്രി 9.10 ഓടെയാണ് നാഗപ്പയെ തട്ടികൊണ്ടുപോയത്. ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ നാഗപ്പയെ മുഖംമൂടി ധരിച്ച ഏഴംഗ സംഘമാണ് റാഞ്ചിയത്.

ചെറുമകന്റെ പിറന്നാള്‍ ആഘോഷത്തിനിടയിലായിരുന്നു അക്രമികളെത്തിയത്. വീടിന്റെ വാതില്‍ തുറക്കാനും പുറത്തുവരാനും നാഗപ്പയോട് അക്രമികള്‍ ആവശ്യപ്പെട്ടു. അനുസരിക്കാത്തതിനെ തുടര്‍ന്ന് വീടിന് നേരെ വെടിയുതിര്‍ത്തു. തുടര്‍ന്ന് വീട്ടിനകത്തു കയറിയ അക്രമി സംഘത്തിന്റെ തലവനായ വീരപ്പന്‍ തന്റെ കൂടെവരാന്‍ നാഗപ്പയോട് ആവശ്യപ്പെട്ടു.

നാഗപ്പയുടെ ഭാര്യ കാല്‍ക്കല്‍ വീണ് കേണപേക്ഷിച്ചെങ്കിലും വീരപ്പന്‍ കനിഞ്ഞില്ല. നാഗപ്പയെയും കൊണ്ട് വീരപ്പനും സംഘവും കാട്ടില്‍ മറഞ്ഞു.

വീരപ്പന്‍ തട്ടിക്കൊണ്ടുപോയി വിട്ടയച്ച കന്നട ചലച്ചിത്ര താരം രാജ്കുമാര്‍ ചാമരാജ് നഗര്‍ ജില്ലയിലെ ഗജന്നൂര്‍ ഗ്രാമത്തിലെത്തിയ ദിവസമാണ് നാഗപ്പയെ തട്ടിക്കൊണ്ടുപോയത്. ഗജന്നൂരിലെ ഫാം ഹൗസില്‍ വെച്ചായിരുന്നു രാജ്കുമാറിനെ വീരപ്പന്‍ തട്ടികൊണ്ടുപോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+