Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരപ്പനില്‍ നിന്ന് സന്ദേശമൊന്നുമില്ല

ബാംഗ്ലൂര്‍: മുന്‍ കര്‍ണാടക മന്ത്രി നാഗപ്പയെ തട്ടിക്കൊണ്ടുപോയ വീരപ്പനില്‍ നിന്ന് ഇതുവരെ സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

നാഗപ്പയെ തട്ടിക്കൊണ്ടുപോയതെന്തിനാണെന്ന് വ്യക്തമാക്കുന്ന ഒരു വിവരവും വീരപ്പനില്‍ നിന്നുണ്ടായിട്ടില്ല. അതേ സമയം തങ്ങളുടെ നേതാവിനെ തട്ടിക്കൊണ്ടുപോയതില്‍ പ്രക്ഷുബ്ധരായ കാമഗരയിലെ ജനങ്ങള്‍ റോഡുകള്‍ കയ്യടക്കിയിരിക്കുകയാണ്.

നാഗപ്പയോടൊപ്പം അദ്ദേഹത്തിന്റെ അംഗരക്ഷകരായ രണ്ട് പൊലീസുകാരെയും വീരപ്പന്‍ സംഘം തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വീരപ്പനെ അറസ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവരികയാണ് നാഗപ്പ. നാഗപ്പയെ തട്ടിക്കൊണ്ടുപോവുമെന്ന് പറഞ്ഞ് ഒരു വര്‍ഷം മുമ്പ് വീരപ്പന്‍ ഭീഷണിക്കത്ത് അയച്ചിരുന്നു. ഇതേ തുടര്‍ന്ന് നാഗപ്പയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതാണ്.

കന്നട ചലച്ചിത്ര താരം രാജ്കുമാര്‍ ചാമരാജ് നഗര്‍ ജില്ലയിലെ ഗജന്നൂരില്‍ സന്ദര്‍ശനം നടത്തുന്ന ദിവസം തന്നെയാണ് വീരപ്പന്‍ നാഗപ്പയെ തട്ടിക്കൊണ്ടുപോവാനായി തിരഞ്ഞെടുത്തത്. പൊലീസിന്റെ ശ്രദ്ധ മുഴുവന്‍ രണ്ട് വര്‍ഷത്തിന് ശേഷം രാജ്കുമാര്‍ സന്ദര്‍ശനം നടത്തുന്ന ഗജന്നൂരിലായിരിക്കെ വീരപ്പന്‍ സാഹചര്യം മുതലെടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കര്‍ണാടകയിലെ വനപ്രദേശത്ത് വീരപ്പനില്ലെന്ന പൊലീസിന്റെ അവകാശവാദം തെറ്റാണന്ന് തെളിയിച്ചുകൊണ്ടാണ് വീരപ്പന്‍ നാഗപ്പയെ തട്ടിക്കൊണ്ടുപോയത്. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയി രണ്ട് വര്‍ഷത്തിന് ശേഷം മറ്റൊരു പ്രമുഖനെ കൂടി റാഞ്ചിയതിലൂടെ വീരപ്പന്‍ ഒരിക്കല്‍ കൂടി പൊലീസിന് വെല്ലുവിളിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+