ഹന്നൂരില്‍ സംഘര്‍ഷം; ബസിന് നേരെ അക്രമം
ബാംഗ്ലൂര്‍: തമിഴ്നാട്-കര്‍ണ്ണാടക അതിര്‍ത്തിയില്‍ ബസുകള്‍ക്ക് നേരെ ആക്രമം. കര്‍ണ്ണാടകക്കാരും തമിഴ്നാട്ടുകാരും തമ്മില്‍ ചിലയിടങ്ങളില്‍ ഏറ്റുമുട്ടലും നടക്കുന്നു.
ഹന്നൂര്‍, കാമഗെരെ ഗ്രാമങ്ങളിലാണ് ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ ഏററുമുട്ടലുണ്ടായത്. തമിഴ്നാട് ബസുകള്‍ക്ക് നേരെയും പൊലീസ് ഡപ്യൂട്ടി കമ്മീഷണറടെ കാറിന് നേരെയും കല്ലേറുണ്ടായി. ഇവിടങ്ങളില്‍ കനത്ത പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണ്ണാടകത്തില്‍ കുഴപ്പങ്ങള്‍ പടരാതിരിക്കാന്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
കര്‍ണ്ണാടകത്തിലെ മുന്‍മന്ത്രി നാഗപ്പയെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് കര്‍ണ്ണാടകത്തിലെ ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു.












Click it and Unblock the Notifications