പ്രക്ഷോഭം: സിപിഐ കൗണ്‍സില്‍ തീരുമാനിക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നടത്തേണ്ട പ്രക്ഷോഭ പരിപാടികളെ കുറിച്ച് സി പി ഐ സംസ്ഥാന കൗണ്‍സില്‍ യോഗം ആഗസ്ത് 26 തിങ്കളാഴ്ച തീരുമാനമെടുക്കും.
ഞായറാഴ്ചയാണ് യോഗം ആരംഭിച്ചത്. വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യോഗത്തില്‍ പ്രമേയം പാസാക്കി.
എന്‍ സി പിയും കോണ്‍ഗ്രസ് എസും ഇടതു മുന്നണിയില്‍ തുടരുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.
സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, പി. കെ. വാസുദേവന്‍ നായര്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗം തിങ്കളാഴ്ച സമാപിക്കും.












Click it and Unblock the Notifications