സിപിഐ സമരം നവംബറില്‍
തിരുവനന്തപുരം : ആന്റണി സര്‍ക്കാരിനെതിരെ നവംബര്‍ മുതല്‍ പ്രക്ഷോഭം തുടങ്ങുമെന്ന് സിപിഐ.
തിരുവനന്തപുരത്തു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. ക്രമസമാധാന പാലനത്തില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. സമരത്തിന് അന്തിമരൂപം നല്‍കാന്‍ സെപ്തംബര്‍ 23, 24 തീയതികളില്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരും.
ഗ്രാമങ്ങളില്‍ പോലും മാഫിയാ സംഘങ്ങള്‍ സജീവമാണെന്ന് വെളിയം ആരോപിച്ചു. സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഇത് ഇനിയും നോക്കിനില്‍ക്കാനാവില്ല.
തലതിരിഞ്ഞ വിദ്യാഭ്യാസ നയമാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നും പാര്‍ട്ടി ആരോപിച്ചു.












Click it and Unblock the Notifications