കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ഐടി പാര്‍ക്കില്‍ ഒറക്കിള്‍ ശാഖ

  • By Staff
Google Oneindia Malayalam News

കൊച്ചി : കാക്കനാട്ടെ നിയുക്ത ഐടി പാര്‍ക്കില്‍ മുതല്‍മുടക്കാന്‍ ഒറാക്കിള്‍ ഇന്ത്യ സമ്മതം പ്രകടിപ്പിച്ചു.

ഒറാക്കിള്‍ കമ്പനിയുടെ നേതത്വം ഇതു സംബന്ധിച്ച് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും ഐടി സെക്രട്ടറി അരുണാ സുന്ദര്‍രാജും തമ്മില്‍ തലസ്ഥാനത്ത് പ്രാഥമിക ചര്‍ച്ച നടത്തി. ചര്‍ച്ച വിജയിച്ചാല്‍ 500 ഓളം സോഫ്റ്റ്വെയര്‍ വിദഗ്ദ്ധര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വക്താവ് വെളിപ്പെടുത്തി. കാക്കനാട് ഐടി പാര്‍ക്കില്‍ ഒറാക്കിള്‍ ശാഖ തുടങ്ങിയാലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് കമ്പനിയെ ധരിപ്പിച്ചെന്ന് വക്താവ് പറഞ്ഞു.

രണ്ട് വന്‍കിട കമ്പനികള്‍ കൂടി കാക്കനാട് ഐടി പാര്‍ക്കില്‍ മുതല്‍മുടക്കാന്‍ തയ്യാറായിട്ടുണ്ട്. 24/7 കസ്റമര്‍ ഡോട്ട് കോം. യുഎസ് ഡാറ്റാപോര്‍ട്ട് എന്നീ കമ്പനികളാണിവ. സര്‍ക്കാരുമായി ഇവര്‍ ധാരണാ പത്രം ഒപ്പു വച്ചിട്ടുണ്ട്.

അമേരിക്കയിലെ പ്രമുഖ സോഫ്റ്റ്വെയര്‍ കമ്പനിയായ ഒറാക്കിള്‍ കോര്‍പറേഷന്‍ 1993ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ദില്ലിയിലാണ് ഇന്ത്യയിലെ ആസ്ഥാനം. ഇന്ത്യയിലെ ഇ- വിപണിയ്ക്കു വേണ്ട സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കളില്‍ ഒന്നാം സ്ഥാനത്താണ് ഒറാക്കിള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X