കാര്‍ത്തികേയന്‍ പേര് പറയണം: പത്മജ
കണ്ണൂര്‍: മന്ത്രിമാര്‍ക്കെതിരെ ലൈംഗികാരോപണക്കേസ് സൃഷ്ടിച്ചതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചിലരാണെങ്കില്‍ അവരുടെ പേര് കാര്‍ത്തികേയന്‍ വെളിപ്പെടുത്തണമെന്ന് പത്മജ. ആഗസ്ത് 26 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പത്മജ.
ലൈംഗികാരോപണക്കേസ് സൃഷ്ടിച്ചത് കോണ്‍ഗ്രസിലെ ചിലരാണെന്ന കാര്‍ത്തികേയന്റെ വെളിപ്പെടുത്തലിനെക്കുറിച്ചും അന്വേഷണം വേണം. പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ളവരാണ് കേസിനു പിന്നിലെങ്കില്‍ കാര്‍ത്തികേയന്റെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ തന്നെ കാണണം. ഇങ്ങിനെയൊന്നും കോണ്‍ഗ്രസില്‍ നടക്കാന്‍ അനുവദിക്കരുത്. - പത്മജ ചൂണ്ടിക്കാട്ടി.
മാസങ്ങള്‍ക്ക് മുമ്പാണ് മന്ത്രിമാരായ കാര്‍ത്തികേയനും കടവൂര്‍ ശിവദാസനും എതിരെ ലൈംഗികാരോപണക്കേസ് ഉണ്ടായത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു.
ശോഭന ജോര്‍ജ്ജ് കേരളത്തിനു വെളിയില്‍ കഴിയുന്നതിനെക്കുറിച്ച് താന്‍ അറിഞ്ഞത് പത്രങ്ങളിലൂടെയാണ്. അവര്‍ കേരളത്തിന് പുറത്തുപോയത് അവധിയാഘോഷിക്കാനായിരിക്കും. അല്ലാതെ ഒളിവില്‍ കഴിയുകയാണെന്ന് താന്‍ കരുതുന്നില്ലെന്നും പത്മജ പറഞ്ഞു.












Click it and Unblock the Notifications