ശാശ്വതീകാനന്ദ മരിച്ചത് അപകടത്തില്‍
കൊച്ചി: സ്വാമി ശാശ്വതീകാനന്ദ അപകടത്തില്‍ മരിച്ചതാണെന്ന് മരണത്തെ കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങളെ ദൂരീകരിക്കുന്നതാണ് പൊലീസ് റിപ്പോര്‍ട്ട്.
ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.കൃഷ്ണന്‍നായര്‍, ആലുവ സബ് ഇന്‍സ്പെക്ടര്‍ ബാബുരാജ്, ആലുവ അസിസ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ. വി. പുരുഷന്‍ എന്നിവരുള്‍പ്പെട്ട അന്വേഷണസംഘം ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ശാശ്വതികാനന്ദയുടെ സഹായി സാബുവുള്‍പ്പെടെ പലരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മരണം നടക്കുമ്പോള്‍ സ്വാമിയോടൊപ്പം സാബുവുമുണ്ടായിരുന്നു.
ശാശ്വതികാനന്ദ പുഴയില്‍ മുങ്ങിപ്പോയത് താന്‍ കണ്ടിട്ടില്ലെന്നാണ് സാബുവിന്റെ മൊഴിയില്‍ പറയുന്നത്. അപ്പോള്‍ ഞാന്‍ മറ്റെവിടേക്കോ നോക്കുകയായിരുന്നു. സ്വാമി പുഴയില്‍ കുളിക്കുന്നത് കണ്ട് അല്പം കഴിഞ്ഞ് നോക്കിയപ്പോള്‍ സ്വാമിയെ എവിടെയും കാണാനില്ലായിരുന്നു.
ജൂലായ് ഏഴിനാണ് സാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ശാശ്വതികാനന്ദയുടെ മരണത്തിന് ശേഷം ബുദ്ധിഭ്രമം പ്രകടിപ്പിച്ച സാബു പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ചോദ്യം ചെയ്യാന്‍ പറ്റിയ സ്ഥിതിയിലല്ല എന്ന കാരണം പറഞ്ഞ് ശിവഗിരി മഠം അധികൃതര്‍ ആദ്യ ദിവസങ്ങളില്‍ സാബുവിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തെ അനുവദിച്ചിരുന്നില്ല.
സ്വാമിയുടെ മരണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നേരത്തെ സ്വാമിയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications