ബാങ്ക് ഓഫീസര്‍മാര്‍ പണിമുടക്കുന്നു
കൊച്ചി: സ്വകാര്യ-പൊതുമേഖലാ ബാങ്കുകളിലെ മൂന്ന് ലക്ഷത്തിലധികം വരുന്ന ബാങ്ക് ഓഫീസര്‍മാര്‍ ആഗസ്ത് 29 വ്യാഴാഴ്ച പണിമുടക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെയും ബാങ്ക് മാനേജ്മെന്റിന്റെയും അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ബാങ്ക് ഓഫീസര്‍മാരുടെ സംഘടനകളുടെ സംയുക്ത സമിതി ഭാരവാഹികള്‍ അറിയിച്ചു.
ദീര്‍ഘകാലമായി ബാങ്ക് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങളോട് പല വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും സര്‍ക്കാരും മാനേജ്മെന്റും അനുകൂലമായല്ല പ്രതികരിച്ചതെന്ന് സമിതി കണ്‍വീനര്‍ പി.വി. മാത്യു പറഞ്ഞു. പണിമുടക്കിന് മുന്നോടിയായി ആഗസ്ത് 26 തിങ്കളാഴ്ച വൈകുന്നേരം തൃശൂര്‍, തിരുവനന്തപുരം,കൊച്ചി നഗരങ്ങളില്‍ ധര്‍ണ്ണ നടന്നു. ആഗസ്ത് 28 ബുധനാഴ്ച ഇവിടങ്ങളില്‍ പ്രകടനം നടത്തും.
സര്‍ക്കാരിന്റെ അശാസ്ത്രീയനയങ്ങള്‍ മൂലം ബാങ്കുകള്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നു. ബാങ്ക് ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിന്മേലും മറ്റ് അലവന്‍സിന്‍മേലും നികുതി ഏര്‍പ്പെടുത്തുന്നുണ്ട്. അമിതമായ ജോലിഭാരം കുറയ്ക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. - മാത്യു ആരോപിച്ചു.












Click it and Unblock the Notifications