Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ ് പ്ലാന്റ് ദുരന്തം: മരണം എട്ടായി

ദുബായ് : നിര്‍മ്മാണം നടന്നു കൊണ്ടിരുന്ന ജബെല്‍ അലിയിലെ പവര്‍ പ്ലാന്റിന്റെ ടവര്‍ തകര്‍ന്ന് വീണുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. മരിച്ചവരില്‍ മലയാളികളുണ്ടോ എന്ന് വ്യക്തമല്ല. മരിച്ചവരും അപകടത്തില്‍പ്പെട്ടവരും ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് സംശയിക്കുന്നു.

ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ നല്കിയ വിവരമനുസരിച്ച് മരിച്ചവരിലും അപകടത്തില്‍പ്പെട്ടവരിലും ഭൂരിഭാഗവും പഞ്ചാബ്, രാജസ്ഥാന്‍, ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മരിച്ചവരുടെ രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ലിസ്റ് ഇനിയും പുറത്തുവിട്ടിട്ടില്ല.

ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയ്ക്കുവേണ്ടിയുള്ളതാണ് നിര്‍മ്മാണത്തിലിരിക്കുന്ന ഈ പവര്‍ പ്ലാന്റ്. നിര്‍മ്മാണത്തിലെ തകരാറുമൂലമാണ് ടവര്‍ തകര്‍ന്നുവീണതെന്ന് കരുതുന്നു.

19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ആറ് പേരെ കാണാനില്ലെന്ന് അധികൃതര്‍ പറയുന്നു. ഇവര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിപ്പോയതായിരിക്കാമെന്ന് സംശയിക്കുന്നു. ആഗസ്ത് 25 ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്. മരിച്ചവര്‍ നിര്‍മ്മാണത്തൊഴിലാളികളാണ്.

ദുരന്തം സംബന്ധിച്ച് അന്വേഷിക്കാന്‍ ദുബായ് പവര്‍ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

പണി നടന്നു കൊണ്ടിരിക്കെ ടവറിന്റെ മേല്‍ക്കൂര തകര്‍ന്ന് നിലം പൊത്തുകയായിരുന്നു. അപകടത്തെക്കുറിച്ച് പ്രതികരിക്കാന്‍ യുഎഇ അധികൃതര്‍ വിസമ്മതിച്ചു. ദുബായ് നഗരത്തിനു പുറത്ത് സ്ഥിതി ചെയ്യുന്ന ജബെല്‍ അലി യുഎഇയിലെ പ്രമുഖ തുറമുഖവും സ്വതന്ത്ര വ്യാപാര കേന്ദ്രവുമാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+