ഇറാഖ് യുദ്ധത്തിന് തയ്യാറെടുക്കുന്നു
ബാഗ്ദാദ്: അമേരിക്കയുടെ ആക്രമണം മുന്‍കൂട്ടി പ്രതീക്ഷിച്ചുകൊണ്ട് ഇറാഖ് നേരത്തെ പടയൊരുക്കം തുടങ്ങി. ബാഗ്ദാദിന് ചുറ്റും ഒളികേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് ഇറാഖ് ഇക്കുറി യുദ്ധത്തിനുള്ള ഒരുക്കം തുടങ്ങിയിരിക്കുന്നത്.
ഇറാഖിന്റെ വ്യോമപ്രതിരോധ സേനയെ രാജ്യത്തിന് ചുറ്റുമായി വിന്യസിച്ചിരിക്കുന്നു. ആള്‍സൈന്യത്തെ പല ഭാഗത്തായി ചിതറിച്ചു നിര്‍ത്തിയിരിക്കുകയാണ്. അമേരിക്കയുടെ ഭാഗത്ത് നിന്ന് പെട്ടെന്ന് ഒരു ആക്രമണം ഉണ്ടായാല്‍ നാശം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങള്‍.
1990 ല്‍ കുവൈത്തിനെ ആക്രമിക്കുമ്പോള്‍ തുറസ്സായ മരുഭൂമിയില്‍ നിന്നുകൊണ്ടാണ് ഇറാഖിന്റെ സൈന്യം പൊരുതിയത്. അതിനാല്‍ അമേരിക്കയുടെ ആക്രമണത്തില്‍ കൂടുതല്‍ നാശനഷ്ടം നേരിടേണ്ടിവന്നു.
ഇക്കുറി നഗരത്തിന് ചേരുന്ന യുദ്ധതന്ത്രങ്ങളാണ് ഇറാഖ് ആവിഷ്കരിക്കുക. ഇത് മാരകമായിരിക്കുമെന്നതിനാല്‍ അമേരിക്ക യുദ്ധത്തിന് മുതിരില്ലെന്നാണ് ഇറാഖിന്റെ പ്രതീക്ഷ. മാത്രമല്ല, കൂടുതല്‍ രാഷ്ട്രീയ പിന്‍ബലം നേടിക്കൊണ്ട് അമേരിക്കയെ ആക്രമണത്തില്‍ നിന്നും പിന്തിരിപ്പിക്കാനും ഇറാഖ് ശ്രമിക്കുന്നുണ്ട്.
പക്ഷെ ഇറാഖിന് പഴയകാലപ്രതാപം ഇന്നില്ല. 1990ലെ ഗള്‍ഫ്യുദ്ധത്തിന് ശേഷം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ കൂടുതല്‍ ആയുധങ്ങള്‍ കയ്യാളാനും സദ്ദാമിന് കഴിഞ്ഞിട്ടില്ല. ഉപരോധം കൊണ്ട് തകര്‍ന്നുപോയ ഇറാഖ് ദുര്‍ബലമായ ഒരു ചെറുത്തുനില്പിനൊരുങ്ങുകയാണെന്ന് പറയുന്നതായിരിക്കും ശരി. ആഭ്യന്തരമായ സാമ്പത്തികക്കെടുതികളില്‍ കുരുങ്ങിപ്പോയ അമേരിക്കയ്ക്ക് സാമ്പത്തികനേട്ടം കൈവരിക്കാന്‍ ഒരു യുദ്ധം അനിവാര്യമാണുതാനും.












Click it and Unblock the Notifications