കേന്ദ്രസേനയെ അയക്കാന്‍ തയ്യാര്‍: അദ്വാനി
ബാംഗ്ലൂര്‍: കാട്ടുകള്ളന്‍ വീരപ്പനെ പിടികൂടാന്‍ കേന്ദ്രസേനയെ അയക്കാന്‍ തയ്യാറാണെന്ന് ഉപപ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ എല്‍. കെ. അദ്വാനി പറഞ്ഞു.
കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ മാത്രം ബാധിക്കുന്നതല്ല വീരപ്പന്‍ പ്രശ്നമെന്നും രാജ്യത്തിന്റെ മൊത്തം പ്രശ്നമാണ് വീരപ്പനെന്നും അദ്വാനി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴൊക്കെ സഹായമെത്തിക്കാന്‍ കേന്ദ്രം തയ്യാറായിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിലും അതിന് തയ്യാറാണ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബി ജെ പി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി ബാംഗ്ലൂരില്‍ എത്തിയതായിരുന്നു അദ്വാനി.
വിമാനത്താവളത്തില്‍ വെച്ച് അദ്വാനിയുമായി കൂടിക്കാഴ്ച നടത്തിയ കര്‍ണാടക ആഭ്യന്തരമന്ത്രി മല്ലികാര്‍ജുന കാര്‍ഗെ നാഗപ്പയെ മോചിപ്പിക്കാന്‍ കേന്ദ്രസേനയുടെ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
വീരപ്പന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമോയെന്ന വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് മറുപടിയായി നാഗപ്പയെ വീരപ്പന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്ന കാര്യത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മല്ലികാര്‍ജുന കാര്‍ഗെ വ്യക്തമാക്കി.












Click it and Unblock the Notifications