Get Updates
Get notified of breaking news, exclusive insights, and must-see stories!

കസെറ്റില്‍ ആവശ്യങ്ങള്‍ പറഞ്ഞിട്ടില്ല

ബാംഗ്ലൂര്‍: വീരപ്പന്റെ കാസറ്റില്‍ മുന്‍ കര്‍ണാടക മന്ത്രി നാഗപ്പയെ മോചിപ്പിക്കുന്നതിനുള്ള ആവശ്യങ്ങളെ കുറിച്ചൊന്നും പറഞ്ഞിട്ടില്ലെന്ന് കര്‍ണാടക അഡീഷണല്‍ ഡി ജി പി സുഭാഷ് ഭരാനി പറഞ്ഞു.

നാഗപ്പയെ തട്ടിക്കൊണ്ടുപോവുമ്പോള്‍ ഒരാള്‍ക്ക് കൈമാറിയ കസെറ്റില്‍ തന്റെ ആവശ്യങ്ങളെന്തെന്ന് വ്യക്തമാക്കുന്ന കസെറ്റ് പിന്നീട് അയക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.

ഇപ്പോള്‍ നല്കിയ കസെറ്റില്‍ കന്നട ചലച്ചിത്ര താരം രാജ്കുമാറിനെ മോചിപ്പിക്കുമ്പോള്‍ കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചിട്ടില്ലെന്ന കുറ്റപ്പെടുത്തല്‍ മാത്രമേയുള്ളൂ.

108 ദിവസം ബന്ദിയാക്കിയതിന് ശേഷം തമിഴ് ദേശീയ മുന്നണി നേതാവ് പി. നെടുമാരന്റ ഇടപെടലിനെ തുടര്‍ന്ന് രാജ്കുമാറിനെ മോചിപ്പിക്കുമ്പോള്‍ സംയുക്ത ദൗത്യ സേനയെ പിന്‍വലിക്കണമെന്നും തനിക്കും തന്റെ സംഘാംഗങ്ങള്‍ക്കും പൊതുമാപ്പ് നല്‍കണമെന്നും വീരപ്പന്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്കുമാര്‍ മോചിതനായതിന് ശേഷം വീരപ്പനെ പിടികൂടാന്‍ സംയുക്ത ദൗത്യ സേന ശ്രമം നടത്തുകയാണ് ചെയ്തത്. വീരപ്പന്റെ സംഘത്തിലെ മിക്കവരെയും ഇല്ലാതാക്കിയെന്നും വീരപ്പന്‍ ദുര്‍ബലനായി കഴിഞ്ഞെന്നും ദൗത്യസേന പിന്നീട് നടത്തിയ അവകാശവാദം പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ടാണ് വീരപ്പന്‍ വീണ്ടും തലപൊക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+