വീരപ്പനെ പിടിക്കാന്‍ സംയുക്ത ശ്രമം
ബാംഗ്ലൂര്‍: വീരപ്പനെ പിടികൂടാന്‍ കേന്ദ്രവും കര്‍ണാടകവും സംയുക്തനീക്കം നടത്തിയേക്കും. ഇതിനുള്ള ശ്രമം നടന്നുവരികയാണ്.
വീരപ്പനെ പിടികൂടാനുള്ള ഏതു തരത്തിലുള്ള സഹായവും കര്‍ണാടകത്തിന് നല്‍കാന്‍ തയ്യാറാണെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി വ്യക്തമാക്കിക്കഴിഞ്ഞു. കര്‍ണാടക ആഭ്യന്തരമന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെയെ അദ്വാനി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
വാള്‍ട്ടര്‍ ദേവാരത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത ദൗത്യ സേന വീരപ്പനെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.












Click it and Unblock the Notifications