ജയയ്ക്ക് കരുണാനിധിയുടെ വിമര്‍ശനം
ചെന്നൈ: കര്‍ണ്ണാടക സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ജയയുടെ പ്രസ്താവന സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കാനേ ഉപകരിക്കൂ എന്ന് ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി കുറ്റപ്പെടുത്തി. അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കുറ്റപ്പെടുത്തുന്നത് ജയയുടെ പതിവാണെന്നും കരുണാനിധി പറഞ്ഞു.
ആഗസ്ത് 27 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാനിധി. ചെന്നൈ നഗരത്തിന് കൃഷ്ണാനദീജലം നല്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആന്ധ്രാമുഖ്യമന്ത്രി എന്‍. ചന്ദ്രബാബുനായിഡുവിനെയും ജയ വിമര്‍ശിച്ചിരുന്നു. - കരുണാനിധി പറഞ്ഞു.
നാഗപ്പയെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കര്‍ണാടകത്തെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. നാഗപ്പയെ രക്ഷപ്പെടുത്താനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറലാണിത്. തമിഴ്നാട്ടിലെ പ്രത്യേക ദൗത്യസേന ഉദ്യോഗസ്ഥനായ വിജയകുമാറിനെ ജയലളിതയും നേരത്തെ സ്ഥലംമാറ്റിയിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളും ചേര്‍ന്ന് കേന്ദ്രസേനയുടെ സഹായം തേടണമോ എന്ന ചോദ്യത്തിന് അത് മുഖ്യമന്ത്രിമാര്‍ തീരുമാനിക്കട്ടെ എന്നായിരുന്നു കരുണാനിധിയുടെ മറുപടി. സൈന്യം വീരപ്പനെ പിടികൂടിയാല്‍ ഞാന്‍ അതിനെ സ്വാഗതം ചെയ്യും.- കരുണാനിധി പറഞ്ഞു.
രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ സമയത്ത് തന്റെ രാജിയ്ക്ക് ജയലളിത ആവശ്യപ്പെട്ടതുപോലെ താന്‍ ജയലളിതയുടെ രാജി ആവശ്യപ്പെടില്ലെന്ന് കരുണാനിധി പറഞ്ഞു. നാഗപ്പയുടെ മോചനത്തിന് രജനീകാന്തിനെ കാട്ടിലേക്കയക്കണമെന്ന പിഎംകെ നേതാവ് ഡോ. രാംദാസിന്റെ നിര്‍ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിന് കരുണാനിധി മറുപടി പറയാതെ ഒഴിഞ്ഞുമാറി.












Click it and Unblock the Notifications