കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പന്റെ ആവശ്യം നെടുമാരന്റെ മോചനം

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: മുന്‍ കര്‍ണാടക മന്ത്രി നാഗപ്പയെ തട്ടിക്കൊണ്ടുപോയ വീരപ്പന്റെ ആവശ്യം ജയിലില്‍ കഴിയുന്ന എ ഡി എം കെ നേതാവ് വൈകോയുടെയും തമിഴ് ദേശീയമുന്നണി നേതാവ് നെടുമാരന്റെയും മോചനമാണെന്ന് അറിയുന്നു.

കാവേരി ജലം തമിഴ്നാടിന് വിട്ടുകൊടുക്കുക എന്ന ആവശ്യവും വീരപ്പന്‍ ഉന്നയിച്ചിട്ടുണ്ടത്രെ. വൈകോയെയും നെടുമാരനെയും കൂടാതെ തമിഴ് ദേശീയമുന്നണി സെക്രട്ടറി ശുഭവീരപാണ്ഡ്യന്‍, ടി എന്‍ എല്‍ എ പ്രവര്‍ത്തകരായ മാരന്‍, ഇനിയന്‍, നക്കീരന്‍ റിപ്പോര്‍ട്ടര്‍ ശിവസുബ്രഹ്മണ്യം, കൊളത്തൂര്‍ മണി എന്നിവരെയും മോചിപ്പിക്കാന്‍ വീരപ്പന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വീരപ്പന്‍ അയച്ച കാസറ്റും കത്തും കര്‍ണാടക ആഭ്യന്തര സെക്രട്ടറി ആദിപ് ചൗധരിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇക്കാര്യം കര്‍ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.

നാഗപ്പയെ മോചിപ്പിക്കാന്‍ പണവും വീരപ്പന്‍ ആവശ്യപ്പെട്ടിട്ടുണ്ടത്രെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X