നാഗപ്പയുടെ തലവെട്ടുമെന്ന് വീരപ്പന്‍
ബാംഗ്ലൂര്‍: തന്റെ ആവശ്യങ്ങള്‍ സാധിച്ചുതന്നില്ലെങ്കില്‍ നാഗപ്പയുടെ തല വെട്ടുമെന്ന് വീരപ്പന്‍ ഭീഷണി മുഴക്കി.
അതിനിടെ വീരപ്പനെ പിടികൂടാനായി സത്യമംഗലം കാട്ടില്‍ പ്രത്യേക ദൗത്യസംഘം തിരച്ചില്‍ തുടങ്ങി.
നാഗപ്പയെ മോചിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന് കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ദില്ലിയില്‍ വെച്ച് ആഗസ്ത് 27 ചൊവാഴ്ച ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരുമായും കര്‍ണാടകം ബന്ധപ്പെട്ടിട്ടുണ്ട്.
നാഗപ്പയെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് നേരത്തെ തീരുമാനിച്ചിരുന്ന യു എസ് സന്ദര്‍ശനം കൃഷ്ണ റദ്ദാക്കി.












Click it and Unblock the Notifications