പെണ്‍വാണിഭം: ജെസിയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: തോപ്പുംപടി പെണ്‍വാണിഭക്കേസിലെ മുഖ്യകണ്ണിയെന്ന് കരുതുന്ന ജെസിയെന്ന ആരിഫ ബീവി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
പല പേരുകളില്‍ അറിയപ്പെടുന്ന ആരിഫ ബീവി കോഴിക്കോട് വെസ്റ് ഹില്‍ സ്വദേശിയാണ്.
ഹര്‍ജിക്കാരി പെണ്‍വാണിഭ സംഘത്തിന്റെ മുഖ്യക്കണ്ണിയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. ആരോപണങ്ങളുടെ സ്വഭാവം നോക്കുമ്പോള്‍ ഹര്‍ജിക്കാരിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് ജസ്റിസ് ജി. ശശിധരന്‍ വ്യക്തമാക്കി.
കേസിലെ പ്രതികളായ റിമാന്റില്‍ കഴിയുന്ന എരൂര്‍ സ്വദേശി സന്തോഷ്, ഫോര്‍ട്ട് കൊച്ചി സ്വദേശി സഹീര്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ എറണാകുളം അഡീഷണല്‍ ജില്ലാ ജഡ്ജി വാദം കേട്ടു.












Click it and Unblock the Notifications