നിര്‍മ്മാതാവിന് തടവും പിഴയും
തൃശൂര്‍: വണ്ടിച്ചെക്ക് കേസില്‍ സിനിമാനിര്‍മ്മാതാവിന് ഒരു വര്‍ഷത്തെ തടവും പിഴയും. രണ്ടു ലക്ഷം രൂപയാണ് പിഴ. സിനിമാ നിര്‍മ്മാതാവ് കെ.ബി. രാജുവിനെതിരെയാണ് ഈ വിധി.
തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. മൂന്നു വര്‍ഷം മുമ്പാണ് കേസിനാധാരമായ സംഭവം. അന്ന് സിനിമാനിര്‍മ്മാണം പൂര്‍ത്തിയാക്കാനായി രാജു മറ്റൊരു നിര്‍മ്മാതാവായ സലിം സത്താറില്‍ നിന്നും രണ്ട് ലക്ഷം രൂപ കടം വാങ്ങി. പണം വാങ്ങുന്ന സമയത്ത് തത്തുല്ല്യ തുകയ്ക്കുള്ള ഒരു ചെക്കും രാജു സലിം സത്താറിന് നല്കിയിരുന്നു.
രാജു പിന്നീടും സിനിമാ നിര്‍മ്മാണരംഗത്ത് പണം മുടക്കിയിട്ടുള്ളതിനാല്‍ ഈ ചെക്കിനെ മാനിക്കേണ്ടതായിരുന്നു എന്നാണ് മജിസ്ട്രേറ്റിന്റെ വിധിന്യായത്തില്‍ പറയുന്നു.












Click it and Unblock the Notifications