സുരേഷ് നാരായണന്‍ കൈരളി എംഡിയാവും
കൊച്ചി: കൈരളി ചാനല്‍ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കും. ഇപ്പോള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സുരേഷ് നാരായണന്‍ മാനേജിംഗ് ഡയറക്ടറായേക്കുമെന്നാണ് അറിയുന്നത്.
അനാവശ്യമായ ചിലവുകളാണ് ചാനലിനെ നഷ്ടത്തിലാക്കിയതെന്നാണ് സി പി എം നേതൃത്വം വിലയിരുത്തുന്നത്. പാഴ്ചിലവ് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചും ചാനലിന്റെ തലപ്പത്ത് പ്രൊഫണലുകളെ കൊണ്ടുവന്നും കൈരളിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് സി പി എം നേതൃത്വത്തിന്റെ തീരുമാനം.
23.48 കോടിയാണ് ഇപ്പോള്‍ കൈരളിയുടെ സഞ്ചിത നഷ്ടം. അനാവശ്യ ചിലവുകള്‍ ഒഴിവാക്കിയാല്‍ നഷ്ടം കുറക്കാനാവുമെന്ന് സി പി എം നേതൃത്വം വിലയിരുത്തുന്നു. അനലോഗ് ട്രാന്‍സ്പോണ്ടര്‍ വഴിയുള്ള സംപ്രേഷണത്തിന് ബി എസ് എന്‍ എല്ലിന് വാടകയിനത്തില്‍ 12 കോടി നല്‍കുന്നത് അനാവശ്യ ചിലവാണെന്നാണ് സി പി എം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
ചാനലുമായി ബന്ധപ്പെട്ട അതിഥി സല്‍ക്കാരങ്ങള്‍ കുറക്കാനും ജില്ലാ ബ്യൂറോകളുടെ ചിലവ് നിയന്ത്രിക്കാനും സി പി എം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്‍ ഇടനിലക്കാരനായി നിന്നുകൊണ്ടാണ് ഡിജിറ്റല്‍ ക്യാമറകള്‍ വിദേശത്തു നിന്ന് വാങ്ങിയത്. ഈ ഇടപാടില്‍ സി പി എമ്മിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.


Click it and Unblock the Notifications