Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നംഗ സമിതി തോമസിനെ ചോദ്യം ചെയ്യും

കൊച്ചി : ലിനോ ജേക്കബിനെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ വ്യാജ നോട്ടീസ് ഇറക്കി എന്ന ആരോപണത്തിന്മേല്‍ കെപിസിസി സമിതി ടൂറിസം മന്ത്രി കെ. വി. തോമസിനെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കും.

ആഗസ്റ്27നാണ് കമ്മിഷന്റെ ആദ്യ സിറ്റിംഗ്. പ്രശ്നത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാന്‍ കെപിസിസി പ്രസിഡന്റാണ് മൂന്നംഗ സമിതിയെ നിയമിച്ചത്. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് ആഗസ്റ് 27ന്റെ യോഗത്തില്‍ തീരുമാനിക്കും. കെ. മുരളീധരന്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരിക്കും.

സൂര്യ ടിവി പ്രസിദ്ധീകരിച്ച വ്യാജരേഖയുടെ സ്രഷ്ടാവും കെ. വി. തോമസാണെന്ന ലിനോ ജേക്കബിന്റെ ആരോപണമാണ് വിവാദമായത്. തന്നെ തോല്‍പ്പിക്കാന്‍ എറണാകുളം ഡിസിസി പ്രസിഡന്റായിരുന്ന തോമസ് വ്യാജ നോട്ടീസ് ഇറക്കിയിട്ടുണ്ടെന്നും ലിനോ ജേക്കബ് ആരോപിച്ചു. ഇതേക്കുറിച്ച് താന്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിളളയ്ക്കും പ്രതിപക്ഷ നേതാവായിരുന്ന എ. കെ. ആന്റണിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ലിനോ വെളിപ്പെടുത്തി.

ഇതേത്തുടര്‍ന്ന് ലിനോയുടെ പേരില്‍ കെപിസിസി പ്രസിഡന്റ് അച്ചടക്ക നടപടിയെടുത്തു. ആരോപണങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെയും നിയോഗിച്ചു. സമിതിയ്ക്കു മുന്നില്‍ കെ. വി. തോമസിനെ വിളിച്ചു വരുത്തി തെളിവെടുക്കണമെന്ന് കോണ്‍ഗ്രസില്‍ ശക്തമായ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

കെപിസിസി ജനറല്‍ സെക്രട്ടറി കെ. പി. കുഞ്ഞിക്കണ്ണനാണ് സമിതിയുടെ അദ്ധ്യക്ഷന്‍. ഡിസിസി പ്രസിഡന്റ് കെ. പി. ധനപാലന്‍, കെപിസിസി ജോയിന്റ് സെക്രട്ടറി ജെ. ജോസഫ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ലിനോ ജേക്കബിന്റെ അച്ചടക്കലംഘനത്തെക്കുറിച്ച് മാത്രം അന്വേഷിച്ചാല്‍ അത് അപൂര്‍ണമായിരിക്കുമെന്നാണ് കെ. മുരളീധരന്റെയും അഭിപ്രായം. അതു കൊണ്ട് തോമസിനെ ചോദ്യം ചെയ്യാനുളള നീക്കവുമായി മുന്നോട്ട് പോകാന്‍ അദ്ദേഹം പച്ചക്കൊടി കാട്ടിയിട്ടുണ്ട്. 1998ലെ ഉപതിരഞ്ഞെടുപ്പില്‍ ഉറപ്പായ വിജയം കൈവിട്ടു പോയത് അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുളള വ്യാജ നോട്ടീസ് കാരണമായാണോ എന്നത് സമിതി അന്വേഷിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തി.

ഏതു നിമിഷവും സമിതിയ്ക്കു മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് മന്ത്രി കെ. വി. തോമസ് വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ നോട്ടീസ് ഇറക്കിയതാരെന്ന് താന്‍ സമിതിയ്ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്നും തോമസ് പറയുന്നു. തന്നെ അനാവശ്യമായി ഈ കേസിലേയ്ക്ക് വലിച്ചിഴച്ചതാണ്. അതു ചെയ്തവരുടെ പേരുകള്‍ അറിയുമ്പോള്‍ സമിതി അത്ഭുതപ്പെടുമെന്ന് തോമസ് പറഞ്ഞു.

അതിനിടെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ശോഭനാ ജോര്‍ജിന്റെ ഔദ്യോഗിക പ്രൈവറ്റ് സെക്രട്ടറി ജെയിംസിനെ തിങ്കളാഴ്ച ചോദ്യം ചെയ്തു.

ശോഭനയുടെ പേഴ്സണല്‍ സെക്രട്ടറി അനില്‍, തനിനിറം മുന്‍ ലേഖകന്‍ ജയചന്ദ്രന്‍ എന്നിവര്‍ നല്‍കിയ മൊഴികള്‍ സ്ഥിരീകരിക്കാനാണ് അന്വേഷണ സംഘം ശ്രമിച്ചത്. തനിനിറം ബ്യൂറോ ചീഫ് ജി. ഗോപിനാഥ്, ചെങ്ങന്നൂരിലെ മുന്‍ റിപ്പോര്‍ട്ടറായ മധു എന്നിവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+