Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസികള്‍ക്ക് 12,000 ഏക്കര്‍ ഭൂമി

തിരുവനന്തപുരം : സംസ്ഥാനത്തെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് 12,000 ഏക്കര്‍ ഭൂമി വിതരണം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 1,000 ഏക്കര്‍ ഭൂമി സപ്തംബര്‍ 15 മുതല്‍ വിതരണം ചെയ്യും. ഒരു വര്‍ഷത്തിനകം ബാക്കി ഭൂമിയും വിതരണം ചെയ്യുമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

ഇടുക്കി കണ്ണന്‍ ദേവന്‍ കുന്നുകളിലെ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴിലുളള ചീമേനി എസ്റേറ്റ്, വയനാട്ടിലെ സുഗന്ധഗിരി, പൂക്കോട് എസ്റേറ്റുകള്‍, തൃശൂരിലെ പെരിങ്ങല്‍കുത്ത്, പാലക്കാട്ടെ അട്ടപ്പാടി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഭൂമിയാണ് ആദിവാസികള്‍ക്ക് കൈമാറുന്നത്.

വനഭൂമി ആദിവാസികള്‍ക്ക് നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി സമര്‍പ്പിക്കാനും മന്ത്രിസഭ ഉപസമിതി തീരുമാനിച്ചു.

റവന്യൂ മന്ത്രി കെ. എം. മാണി, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ. ശങ്കരനാരായണന്‍, കൃഷി മന്ത്രി കെ. ആര്‍. ഗൗരിയമ്മ, സഹകരണ മന്ത്രി എം. വി. രാഘവന്‍, ഹരിജന ക്ഷേമമന്ത്രി ഡോ. എം. എ. കുട്ടപ്പന്‍, വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍, തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍, ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ എന്നിവര്‍ ഉപസമിതി യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+