മന്ത്രിമാരെ നാട്ടുകാര്‍ തടഞ്ഞു
ബാംഗ്ലൂര്‍: വീരപ്പന്റെ പിടിയിലായ നാഗപ്പയെ മോചിപ്പിക്കാന്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നാഗപ്പയുടെ വീട്ടിലെത്തിയ മന്ത്രിസംഘത്തെ തടഞ്ഞു.
കര്‍ണാടക ആഭ്യന്തരമന്ത്രി മല്ലികാര്‍ജുന കരഗേ, ഇന്‍ഫര്‍മേഷന്‍ മന്ത്രി കാവോടു തിമ്മപ്പ, കേന്ദ്ര-ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ശ്രീനിവാസ പ്രസാദ് എന്നിവരടങ്ങിയ സംഘം ആഗസ്ത് 27 ചൊവാഴ്ച നാഗപ്പയുടെ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്.
നാഗപ്പയുടെ വീട്ടില്‍ നിന്നിറങ്ങിയ മന്ത്രിമാരുടെ മുന്നില്‍ നാട്ടുകാര്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. കന്നട താരം രാജ്കുമാറിനെ മോചിപ്പിക്കാന്‍ സ്വീകരിച്ച നടപടികളെല്ലാം നാഗപ്പയുടെ കാര്യത്തിലും സ്വീകരിക്കുമെന്ന് മല്ലികാര്‍ജുന കരഗേ വ്യക്തമാക്കിയെങ്കിലും നാട്ടുകാര്‍ ശാന്തരായില്ല. തുടര്‍ന്ന് നാഗപ്പയുടെ മകന്‍ ഡോ. പ്രീതന്‍ ഇടപെട്ടപ്പോഴാണ് നാട്ടുകാര്‍ മന്ത്രിമാര്‍ക്ക് വഴിമാറിക്കൊടുത്തത്.












Click it and Unblock the Notifications