പെട്രോള്‍ പമ്പ് : സുപ്രീം കോടതിയുടെ സ്റേ
ദില്ലി : 2000 ജനവരി മുതല്‍ അനുവദിച്ച പെട്രോള്‍ പമ്പുകളും മണ്ണെണ്ണ, ഗ്യാസ് ഏജന്‍സികളും റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി താല്‍ക്കാലികമായി സ്റേ ചെയ്തു.
ചീഫ് ജസ്റിസ് ബി. എന്‍. കൃപാല്‍, ജസ്റിസുമാരായ കെ. ജി. ബാലകൃഷ്ണന്‍, അരിജിത്ത് പസായത്ത് എന്നിവരടങ്ങിയ മൂന്നംഗ ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. 2,248 ഏജന്‍സികളാണ് ഈ ഉത്തരവിന്റെ പരിധിയില്‍ വരുന്നത്.
പെട്രോള്‍ പമ്പുകളുടെയും ഗ്യാസ് ഏജന്‍സികളുടെയും കാര്യത്തില്‍ നിലവിലുളള സ്ഥിതി തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇത്തരം കേസുകള്‍ പരിഗണിക്കുന്ന രാജ്യത്തെ എല്ലാ കോടതികള്‍ക്കും ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു.
അവസാന വാദം കേള്‍ക്കുന്നതിനായി കേസ് സുപ്രിം കോടതി നവംബര്‍ 12ന് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications