നാഗപ്പയെ മോചിപ്പിക്കാന്‍ രജനീകാന്ത് ഇടപെടില്ല
ചെന്നൈ: നാഗപ്പയെ മോചിപ്പിക്കാന്‍ തമിഴ് നടന്‍ രജനികാന്ത് ദൂതനായ പോവണമെന്ന പി എം കെ നേതാവ് ഡോ. രാംദാസിന്റെ ആവശ്യം രജനികാന്തിന്റെ ഓഫീസ് തള്ളി.
അമേരിക്കയിലേക്ക് തിരിച്ച രജനീകാന്തിന് നാഗപ്പ പ്രശ്നത്തെ പറ്റി ഒന്നും പറയാനാവില്ലെന്ന് രജനീകാന്തിന്റെ ഓഫീസ് വ്യക്തമാക്കി.
രജനീകാന്തിന്റെ ഭാര്യ ലതാരജനീകാന്തും ഞങ്ങളെ വെറുതെവിടുക എന്നാണ് രാംദാസിന്റെ ആവശ്യത്തോട് പ്രതികരിച്ചത്.
നാഗപ്പയെ മോചിപ്പിക്കാന്‍ ദൂതനായി പോകാന്‍ രാജ്കുമാറിനും സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ മകന്‍ രാഘവേന്ദ്ര വ്യക്തമാക്കി. അത്തരത്തിലുള്ള ആശയമൊന്നും വീരപ്പന് നല്‍കരുതെന്നും രാഘവേന്ദ്ര പറഞ്ഞു.
നാഗപ്പയെ വിട്ടയക്കാന്‍ വീരപ്പനോട് റേഡിയോയിലൂടെ അഭ്യര്‍ഥിക്കാന്‍ താന്‍ തയ്യാറാണെന്ന് രാജ്കുമാര്‍ പറഞ്ഞു. വീരപ്പന്റെ കസ്റഡിയില്‍ നാഗപ്പയ്ക്ക് ഒന്നും സംഭവിക്കില്ല. അനുനയത്തിലൂടെ നാഗപ്പയെ മോചിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ഏറ്റുമുട്ടലിലൂടെ നാഗപ്പയെ മോചിപ്പിക്കുന്നത് ഏറെ ബുദ്ധിമുട്ടായിരിക്കും. വന്യമൃഗങ്ങളേക്കാള്‍ കാടിന്റെ ഭൂപ്രകൃതിയെ കുറിച്ച് വീരപ്പനറിയാം.












Click it and Unblock the Notifications