വര്‍ദ്ധന പിന്‍വലിച്ചില്ലെങ്കില്‍ രൂക്ഷമായ പ്രക്ഷോഭം
തിരുവനന്തപുരം : ഭീമമായ വൈദ്യുതി നിരക്ക് വര്‍ദ്ധനയ്ക്കെതിരെ സംസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം.
സര്‍ക്കാരിന്റെ പിടിപ്പു കേടിന് ജനങ്ങള്‍ പിഴയൊടുക്കേണ്ടി വന്നിരിക്കുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. എത്രയും വേഗം വര്‍ദ്ധന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അതിരൂക്ഷമായ സമരം നേരിടേണ്ടി വരും.
ജനങ്ങള്‍ക്ക് താങ്ങാവുന്നതല്ല ഈ വര്‍ദ്ധന. ഉപയോഗിക്കാത്ത താപ വൈദ്യുതിയുടെ പേരു പറഞ്ഞ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിനെ ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല. മണ്‍സൂണ്‍ മഴ ലഭിക്കാത്തത് മറയാക്കി സര്‍ക്കാര്‍ എഡിബിയ്ക്ക് വഴങ്ങിക്കൊടുക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.
ചാര്‍ജ് വര്‍ദ്ധന ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ദില്ലിയില്‍ വ്യക്തമാക്കി. വര്‍ദ്ധന പിന്‍വലിച്ചില്ലെങ്കില്‍ അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പ്രതിപക്ഷം നേതൃത്വം നല്‍കും.
മറ്റു പ്രതിപക്ഷ കക്ഷി നേതാക്കളുമായി ആലോചിച്ച് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് വിഎസ് അറിയിച്ചു.












Click it and Unblock the Notifications