Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ചാരികള്‍ക്ക് ഇനി ഇരുനില യാത്ര

തിരുവനന്തപുരം : വിനോദ സഞ്ചാരികള്‍ക്ക് ഇനി ഇരുനില ബസില്‍ നഗരം കറങ്ങാം. കോവളത്തു നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് പ്രത്യേക രൂപ കല്‍പന ചെയ്ത ഡബിള്‍ ഡക്കര്‍ സര്‍വീസ് നടത്താന്‍ ജില്ലാ ടൂറിസം വികസന കൗണ്‍സിലും കെഎസ്ആര്‍ടിസിയും തമ്മില്‍ ധാരണയായി.

കെഎസ്ആര്‍ടിസിയുടെ കൈവശമുളള രണ്ട് ഡബിള്‍ ഡക്കറില്‍ ഒരെണ്ണം ജില്ലാ ടൂറിസം വികസന കൗണ്‍സിലിന് കൈമാറും. രണ്ടര ലക്ഷം രൂപ ചെലവിട്ട് ബസിന്റെ മോടി കൂട്ടി ഡിറ്റിപിസി നിരത്തിലിറക്കും. ലണ്ടനിലും ന്യൂയോര്‍ക്കിലുമുളളതു പോലെ ഇരുനില ബസിലിരുന്ന് നഗരക്കാഴ്ച കാണാനുളള ആശയം ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് മുന്നോട്ടു വച്ചത്. ബസിന്റെ പുതിയ രൂപവും പെയിന്റും സംബന്ധിച്ച് നിര്‍ദ്ദേശം അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.

കോവളത്തു നിന്നും ശ്രീ പദ്മനാഭ ക്ഷേത്രം, മ്യൂസിയം, നക്ഷത്രബംഗ്ലാവ്, കനകക്കുന്ന് കൊട്ടാരം. ശംഖുമുഖം, വേളി, ആക്കുളം എന്നിവിടങ്ങളിലേയ്ക്ക് ദിവസേന വിനോദ സഞ്ചാര സര്‍വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.

വെല്‍ക്കം ഡ്രിങ്ക് നല്‍കിയാണ് സഞ്ചാരികളെ ബസിലേയ്ക്ക് സ്വീകരിക്കുന്നത്. മികച്ച പരിശീലനം ലഭിച്ച ഗൈഡ് സഞ്ചാരികളെ അനുഗമിക്കും. കെഎസ്ആര്‍ടിസിയുടെ ഡ്രൈവറാവും ബസ് ഓടിക്കുന്നത്. അറ്റകുറ്റപ്പണികളും ഇന്ധനച്ചെലവും ടൂറിസം വികസന കൗണ്‍സില്‍ വഹിക്കും. ലാഭം കെഎസ്ആര്‍ടിസിയും കൗണ്‍സിലും വീതിച്ചെടുക്കും.

ബസ് പണി കഴിഞ്ഞ് സഞ്ചാര സജ്ജമാകാന്‍ മുന്നു മാസമെടുക്കുമെന്ന് ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജി. ശാന്താ മോഹന്‍ അറിയിച്ചു. നഗരത്തിന്റെ ഭൂമി ശാസ്ത്രം ഡബിള്‍ ഡക്കര്‍ ബസുകള്‍ക്ക് അനുയോജ്യമല്ലാത്തതിനാല്‍ പരീക്ഷണത്തിനു ശേഷം ഔദ്യോഗികമായി സര്‍വീസ് ആരംഭിക്കും.

ബസിന്റെ ഉയരം പരീക്ഷണ ഓടിക്കലിനു ശേഷം മാത്രമേ തീരുമാനിക്കുകയുളളൂവെന്ന് ശാന്താ മോഹന്‍ അറിയിച്ചു. കുത്തനെയുളള ഇറക്കവും കൊടും വളവുകളും ഇരുനില ബസിന് അനുയോജ്യമല്ല.

ക്രിസ്തുമസിനോ പുതു വര്‍ഷത്തിനോ പുതിയ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. പരീക്ഷണം വിജയിച്ചാല്‍ പ്രത്യേകം സജ്ജീകരിച്ച വോള്‍വോ ബസുകളും നഗരം ചുറ്റാന്‍ അവതരിപ്പിക്കുമെന്ന് ടൂറിസം കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

1960ലാണ് നഗരത്തില്‍ ആദ്യമായി ഇരുനില ബസുകള്‍ സഞ്ചാരം തുടങ്ങുന്നത്. ബ്രിട്ടീഷ് നിര്‍മ്മിതമായ 10 എണ്ണമാണ് സര്‍ക്കാര്‍ തിരുവനന്തപുരം നഗരത്തില്‍ അനുവദിച്ചത്. പേരൂര്‍ക്കട, ശാസ്തമംഗലം, മെഡിക്കല്‍ കോളെജ്, ശംഖുമുഖം എന്നിവിടങ്ങളില്‍ നിന്നായിരുന്നു സര്‍വീസ്. 20 അടിയോളം ഉയരത്തിലിരുന്നുളള യാത്ര അക്കാലത്ത് ഏറെപ്പേരെ ആകര്‍ഷിച്ച സൗഭാഗ്യമായിരുന്നു.

28 വര്‍ഷത്തെ സര്‍വീസിനു ശേഷം 1988ല്‍ ആദ്യ ഇരുനില വണ്ടി യന്ത്രത്തകരാറു മൂലം ഷെഡില്‍ കയറി. സ്പെയര്‍പാര്‍ട്ട്സുകള്‍ കിട്ടാനില്ലാത്തതും ഇരുനില വണ്ടികളുടെ വംശനാശത്തിന് കാരണമായി. 1990 ആയപ്പോഴേയ്ക്കും എല്ലാ ഇരുനില യാത്രാ സൗഭാഗ്യങ്ങളും അപ്രത്യക്ഷമായി. 1990കളുടെ അവസാനം ഇന്ത്യന്‍ നിര്‍മ്മിത ഡബിള്‍ ഡെക്കറുകള്‍ രണ്ടെണ്ണം വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു, ശാസ്തമംഗലം - തമ്പാനൂര്‍ റൂട്ടില്‍ ഓടുന്ന ഈ ബസുകള്‍ ഇന്നും കൗതുകമാണ്.

വിനോദ യാത്രയ്ക്ക് മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡക്കറുകള്‍ വേണമെന്നാണ് ടൂറിസം വികസന കൗണ്‍സിലിന്റെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+