Get Updates
Get notified of breaking news, exclusive insights, and must-see stories!

എഞ്ചി. കോളെജ് പ്രവേശനം വൈകുന്നു

തിരുവനന്തപുരം : പുതുതായി അനുവദിച്ച അഞ്ച് എഞ്ചിനീയറിംഗ് കോളെജുകളിലെ സീറ്റുകളിലെ അനിശ്ചിതത്വം മൂലം മറ്റു കോളെജുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്കുളള പ്രവേശനം വൈകുന്നു.

സംവരണ സീറ്റുകളുടെ എണ്ണമടക്കം ഓരോ കോളെജിലെയും സീറ്റുകളുടെ സ്വഭാവം നിശ്ചയിച്ചു നല്‍കുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസമാണ് പ്രവേശനം വൈകുന്നതിന് കാരണം. സീറ്റുകളുണ്ടെങ്കിലും ഇഷ്ടവിഷയങ്ങള്‍ ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും കാലതാമസം നേരിടുന്നു.

ഇതുമൂലം സെപ്തംബര്‍ 30ന് പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കണം എന്ന ലക്ഷ്യം നേടില്ല. തമിഴ്നാട്ടില്‍ ഇപ്പോള്‍ തന്നെ ക്സാസുകള്‍ ആരംഭിച്ചു കഴിഞ്ഞു. നവംബറിലാണ് അവിടെ ആദ്യ സെമസ്റര്‍ പരീക്ഷ നടക്കുന്നത്. അപ്പോഴും കേരളത്തില്‍ ക്ലാസുകള്‍ പോലും തുടങ്ങാനാവുമെന്ന് ഉറപ്പില്ല.

ചില സമുദായ ലോബികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ കോളെജുകളിലെ പ്രവേശനം വൈകിക്കുന്നതെന്ന് ആരോപണമുണ്ട്. ജൂലായ് 15നു ശേഷം എഐസിടിഇയുടെ അംഗീകാരം ലഭിച്ച എഞ്ചിനീയറിംഗ് കോളെജുകളെ അംഗീകരിക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ലോബികള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ തന്നെ സ്വന്തം നയത്തില്‍ നിന്നും വ്യതിചലിക്കുകയാണ്.

വിവിധ കോളെജുകളിലായി ഏതാണ്ട ് 2,000 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഐഛിക വിഷയങ്ങള്‍ കിട്ടാത്തവര്‍ക്ക് അത് ലഭിക്കാനുളള അവസരമാണ് ഇത്. പുതിയ എഞ്ചിനീയറിംഗ് കോളെജുകളില്‍ ഈ വിഷയങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ അവയിലേയ്ക്കു കൂടി അപേക്ഷിക്കാനാകും. സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചാല്‍ ആ കോളെജുകളില്‍ അപേക്ഷിക്കാനുളള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

എഞ്ചിനീയറിംഗിന് പ്രവേശനം ലഭിച്ച ശേഷം മെഡിക്കല്‍ കോളെജിലേയ്ക്ക് മാറിയവരുടെ ഒഴിവ് 1,000 ത്തോളമുണ്ട്. പുതിയ കോളെജുകളില്‍ 8,00 സീറ്റുകളും. പുതിയ കോളെജുകളിലെ സീറ്റുകളിലേയ്ക്ക് പുതിയ അപേക്ഷ നല്‍കണമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

അപേക്ഷ സമര്‍പ്പിക്കാനും പരിശോധിക്കാനുമായി ഏറ്റവും കുറഞ്ഞത് രണ്ടാഴ്ച സമയം വേണ്ടി വരും. എന്നാല്‍ കോളെജുകളിലെ സീറ്റുകള്‍ വിഭജിച്ചു കൊണ്ടുളള സര്‍ക്കാര്‍ വിജ്ഞാപനം വന്നതിനു ശേഷമേ അപേക്ഷകള്‍ പരിശോധിക്കുകയുളളൂ.

മന്ത്രിസഭയുടെ തീരുമാനത്തിന് തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ. മോഹന്‍ദാസ് പറയുന്നു. പുതിയ കോളെജുകളിലെ കോഴ്സുകള്‍ ഏതൊക്കെയെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റുകളുടെ എണ്ണത്തില്‍ തീരുമാനമായിട്ടില്ല. നിലവിലുളള കോളെജുകളിലെ സീറ്റു വര്‍ദ്ധന ആഗസ്റ് 28ന്റെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകുമെന്നു വിശ്വസിക്കുന്നു.

പുതിയ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനത്തിലും പ്രശ്നങ്ങളുണ്ട്. ഇവിടങ്ങളിലെ പ്രവേശന മാനദണ്ഡങ്ങള്‍ സംബന്ധിച്ച് എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണര്‍ക്കും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പുതിയ കോളെജുകളില്‍കൊച്ചിയിലെ അമൃതാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ മാത്രമാണ് പ്രവേശനം പൂര്‍ത്തിയാക്കി ക്ലാസുകള്‍ തുടങ്ങിയത്. ശേഷിയ്ക്കുന്നതില്‍ മൂന്നു കോളെജുകള്‍ക്ക് ഇതുവരെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചിട്ടില്ല.

പത്തനംതിട്ടയിലെ പുഷ്പഗിരി മെഡിക്കല്‍ കോളെജില്‍ മെഡിക്കല്‍ കൗണ്‍സില്‍ സംഘം പരിശോധന നടത്തിയിരുന്നു. കാരക്കോണത്തെ ഡോ. സോമെര്‍വെല്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളെജില്‍ സംഘം ഉടന്‍ സന്ദര്‍ശനത്തിനെത്തും. ഒരു മാസത്തിനകം കോളെജുകള്‍ക്ക് അംഗീകാരം കിട്ടുമെന്നും അടുത്ത മാസം ക്ലാസുകള്‍ തുടങ്ങാനാവുമെന്നും കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+