ഹൗസിംഗ് ബോര്‍ഡ് വീടുകള്‍ അനുവദിച്ചുതുടങ്ങി
തിരുവനന്തപുരം: സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് 48 പദ്ധതികളിലായി വീടുകളും ഫ്ലാറ്റുകളും സ്ഥലങ്ങളും അനുവദിച്ചുനല്‍കാന്‍ തുടങ്ങി.
607 വീടുകളും 351 ഫ്ലാറ്റുകളും 321 പ്ലോട്ടുകളുമാണ് അനുവദിച്ചു നല്‍കുന്നത്. സപ്തംബര്‍ 18 വരെ ഇത് തുടരും.
രജിസ്റര്‍ ചെയ്തവര്‍ക്കും രജിസ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വീടുകളും ഫ്ലാറ്റുകളും പ്ലോട്ടുകളും അനുവദിച്ചുനല്‍കുന്ന യോഗത്തില്‍ പങ്കെടുക്കാം. സീനിയോറിറ്റി അനുസരിച്ചായിരിക്കും വീടുകളും ഫ്ലാറ്റുകളും പ്ലോട്ടുകളും അനുവദിക്കുന്നത്.
10.5 മുതല്‍ 12.5 ശതമാനം വരെ പലിശയീടാക്കുന്ന ഹൗസിംഗ് ലോണുകള്‍ ബോര്‍ഡ് നല്‍കും. വിലയുടെ 15 മുതല്‍ 25 ശതമാനം വരെ അടയ്ക്കുന്ന പണം അടയ്ക്കുന്നവര്‍ക്ക് വീടിന്റെ ഉടമസ്ഥത ലഭിക്കും.












Click it and Unblock the Notifications