അതിനാള് വേറെ പിറക്കണമെന്ന് ലീഡര്‍
കൊച്ചി : ലിനോ ജേക്കബിനെ ന്യായീകരിച്ചതിന്റെ പേരില്‍ തനിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ആരും ജനിച്ചിട്ടില്ലെന്ന് ലീഡര്‍.
കെ. വി. തോമസ് ഇപ്പോഴും ഐ ഗ്രൂപ്പിലുണ്ടോ എന്നതും അന്വേഷണവിഷയമാക്കണമെന്ന് കരുണാകരന്‍ പറഞ്ഞു. ലിനോ ജേക്കബ് സ്വന്തം ഭാഗം പറയുകയാണ് ചെയ്തത്. അത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം കെപിസിസി പ്രസിഡന്റിനോടാണ് ചോദിക്കേണ്ടത്.
കെ. വി. തോമസിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി. വ്യാജ രേഖക്കേസിലെ അന്വേഷണം ശരിയായ ദിശയിലാണോ നീങ്ങുന്നതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.












Click it and Unblock the Notifications