Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയുടെ ആരോപണത്തില്‍ കഴമ്പില്ല: മുരളി

കൊച്ചി: യു ഡി എഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വ്യാജരേഖ ചമച്ചതെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ ആരോപണത്തിന് കെ പി സി സി വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ അത്തരമൊരു നീക്കം നടക്കുന്നുണ്ടെന്ന് കെ പി സി സിയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

വ്യാജരേഖ സംബന്ധിച്ച അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വരുംവരെ പാര്‍ട്ടി ഈ പ്രശ്നത്തെ കുറിച്ച് യാതൊന്നും പറയില്ല. ഏതെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേസില്‍ കുറ്റക്കാരാണെന്ന് തെളിയുകയാണെന്ന് അന്തിമറിപ്പോര്‍ട്ടില്‍ പറയുകയാണെങ്കില്‍ അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും.

എറണാകുളം ഡി സി സി സെക്രട്ടറി ലിനോ ജേക്കബ് മന്ത്രി കെ. വി. തോമസിനെതിരെ പരസ്യപ്രസ്താവന നടത്തുന്നത് ടി വിയില്‍ കണ്ടതിനെ തുടര്‍ന്നാണ് ലിനോയ്ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മുരളി പറഞ്ഞു. ലിനോയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അത് മതിയായ കാരണമായിരുന്നു.

വിജിലന്‍സ് കോടി അന്വേഷണത്തിന് ഉത്തരവിട്ടതുകൊണ്ടു മാത്രം കെ. വി. തോമസ് മന്ത്രിസ്ഥാനം രാജിവേക്കേണ്ടതില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+