ജെസ്സിയെ പൊലീസിന് കണ്ടെത്താനായില്ല
കോഴിക്കോട്: മട്ടാഞ്ചേരി പെണ്‍വാണിഭക്കേസിലെ മുഖ്യക്കണ്ണിയെന്ന് കരുതുന്ന ജെസ്സി എന്ന ആരിഫ ബീവിയെ പൊലീസ് സംഘത്തിന് കണ്ടെത്താനായില്ല.
ആഗസ്ത് 22 മുതല്‍ ജെസ്സിയെ കാണാനില്ലെന്നാണ് ജെസ്സി താമസിക്കുന്ന വീടിന്റെ അയല്‍പക്കത്തുള്ളവര്‍ പൊലീസ് സംഘത്തോട് പറഞ്ഞത്.
ആഗസ്ത് 27 ചൊവാഴ്ച ഒരു സബ് ഇന്‍സ്പെക്ടറും മൂന്ന് കോണ്‍സ്റബിള്‍മാരും ഉള്‍പ്പെടുന്ന സംഘം പീഡനത്തിന് വിധേയയായ പെണ്‍കുട്ടിയോടൊപ്പമാണ് കോഴിക്കോടെത്തിയത്.
ജെസ്സിയുടെ കനകാലയ ബാങ്ക് ജംഗ്ഷനിലെയും വെസ്റ് ഹില്ലിലെ ബംഗ്ലാദേശ് കോളനിയിലെയും വീടുകളില്‍ നിന്ന് പൊലീസ് സംഘം തെളിവ് ശേഖരിച്ചു.












Click it and Unblock the Notifications