സൂര്യയ്ക്കെതിരെ ശോഭന മാനനഷ്ടക്കേസ് നല്‍കും
തിരുവനന്തപുരം: മന്ത്രി കെ. വി. തോമസിനെതിരായ വ്യാജരേഖ ചമച്ചതിന് പിന്നില്‍ ശോഭനാ ജോര്‍ജാണെന്ന് ആരോപിച്ച സൂര്യാ ടിവിയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ശോഭനയുടെ പി എ അനില്‍ പി. ശ്രീംഗം അറിയിച്ചു.
സൂര്യാ ടി വി മാനേജിംഗ് ഡയറക്ടര്‍ കലാനിധി മാരന്‍, ജനറല്‍ മാനേജര്‍ പ്രവീണ്‍ കുമാര്‍, ന്യൂസ് എഡിറ്റര്‍ സുകുമാരന്‍, റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കുന്നത്.
തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിക്കുന്നവരുമായി ചേര്‍ന്ന് സൂര്യാ ടിവി ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും അനില്‍ നമ്പ്യാരെ കൊണ്ട് നിര്‍ബന്ധമായി തന്റെ പേര് പറയിച്ചതാണെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications